കരിമ്പൂച്ച കാവലിൽ കക്കൂസിൽ പോയ രാഹുലിനെ കളിയാക്കരുത്, ആ മനുഷ്യനെ അവഹേളിക്കുന്നത് അപരാധമാണ്

മോദിയുടെ കക്കൂസ് പദ്ധതിയേയും സ്വച്ഛഭാരത് ശുചിത്വ മിഷനെയും ശൗചാലയ നിർമ്മാണത്തെയും വല്ലാതെ കളിയാക്കിയവരിൽ കൊങ്ങികൾക്ക് ഇപ്പോൾ കാര്യം മനസിലായോ?രാഹുൽ ഗാന്ധിക്ക് കക്കൂസിൽ പോകാൻ കരിമ്പൂച്ചകൾ ഭാരത് ജോഡോ യാത്രക്കിടെ ഒരു വീട്ടിൽ എത്തിയതാണ്‌ വിഷയം. കരിമ്പൂച്ച കാവലിൽ കക്കൂസിൽ പോയി ഇറങ്ങിയ രാഹുൽ ഗാന്ധിയുടെ മുഖത്ത് ഒരു നെടുവീർപ്പിട്ടൻ ശേഷം ആശ്വാസം കിട്ടിയ ഒരു വക ചമ്മിയ സന്തോഷവും. ആലപ്പുഴ ആറാട്ടുവഴി മോഹനത്തിൽ അനിലിന്റെ വീട്ടിൽ രാഹുൽ കക്കൂസിൽ പോകാൻ എത്തിയതിനെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് മാധ്യമ പ്രവർത്തക അഞ്ജു പാർവതിയാണ്‌. കുറിപ്പിലേക്ക് –

ഭാരത് ജോഡോ യാത്രയ്ക്കിടെ കരിമ്പൂച്ചകൾ കക്കൂസ് ഉണ്ടോയെന്നന്വേഷിച്ച് ഒരു വീട്ടിലെത്തിയതും രാഹുൽ ഗാന്ധി സുരക്ഷാ ഭടന്മാരുടെ ഒപ്പം അകത്ത് പ്രവേശിച്ചുവെന്നുമൊക്കെയുള്ള വാർത്തകളും അതിൻ്റെ പേരിലെ ചില ട്രോളുകളും കണ്ടു. സംഘികൾ ആ വാർത്തയ്ക്ക് കീഴെ ഹ ഹ ഇമോജി ഇടുന്നത് മനസ്സിലാക്കാം. കാരണം സ്വച്ഛഭാരത് ശുചിത്വ മിഷനെയും ശൗചാലയ നിർമ്മാണത്തെയും വല്ലാതെ കളിയാക്കിയവരിൽ കൊങ്ങികളും ഉണ്ടായിരുന്നു. ഒപ്പം ഇത്തരമൊരു സംഭവം നടന്നതാകട്ടെ കേന്ദ്ര സർക്കാരിനെതിരെയുള്ള ഭാരത് ജോഡോ യാത്രയിലും. അപ്പോൾ അവരുടെ ഭാഗത്ത് നിന്നും ട്രോളുകൾ സ്വാഭാവികം.

പക്ഷേ കമ്മികൾ കക്കൂസ് എന്ന വാക്ക് ഏറ്റു പ്പിടിച്ച് ട്രോളുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. ഒരു മനുഷ്യന് പ്രാഥമിക കർമ്മം നിർവ്വഹിക്കാനുള്ള ആവശ്യം വരുമ്പോൾ അയാൾക്ക് കക്കൂസിലല്ലേ പോകാൻ കഴിയുക; അല്ലാതെ പാർട്ടി ആപ്പീസിനകത്ത് അല്ലല്ലോ. ഒരു മനുഷ്യന് യാത്രയ്ക്കിടെ അത്യാവശ്യമായി പ്രകൃതിയുടെ വിളി വന്നാൽ പെട്ടെന്ന് അടുത്തുള്ള വീട്ടിലേയ്ക്ക് ആവും കയറാൻ പറ്റുക. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലോ കാരവനിലോ ഒന്നും കയറാനുള്ള സാവകാശമുണ്ടാവില്ല. അത് തന്നെയല്ലേ രാഹുൽ ജി യും ചെയ്തത്. അനുവാദം ചോദിക്കാതെ കക്കൂസ് – കുളിമുറി പരിസരങ്ങളിൽ കറങ്ങാൻ അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയോ ലോക്കൽ സെക്രട്ടറിയോ ഒന്നുമല്ലല്ലോ. പിന്നെ സെക്രട്ടറിയേറ്റ് വളയലിൻ്റെ ഭാഗമായി ഒരു മാസത്തോളം തിരുവനന്തപുരത്തെ പൊതു നിരത്തിലുൾപ്പെടെ അപ്പിയിട്ട് നാറ്റിച്ച ഇവർക്ക് അനുവാദം വാങ്ങി കക്കൂസിനകത്ത് കേറി ശീലിക്കൽ മനസ്സിലാവില്ലല്ലോ.
പിന്നെ കക്കൂസ് വാർത്തയെ പ്രതി ഇടതു പ്രൊഫൈലുകളിൽ നിന്നും കണ്ട തള്ളൽ ഇപ്രകാരമാണ് – കക്കൂസ് എന്നത് ഖേറളത്തിലെ ഓരോ പഞ്ചായത്തിലെയും മുക്കിലും മൂലയിലും കാണുന്ന പ്രതിഭാസമാണെന്നും കക്കൂസ് ഉണ്ടോയെന്ന് അന്വേഷിക്കാൻ ഖേറൾ യു.പി അല്ലെന്നും ഇവിടെ ഓരോ വീട്ടിലും ഒന്നിലധികം കക്കൂസ് ഉണ്ടെന്നുമൊക്കെയുള്ള ബിടൽസാണ്. എന്തുമാത്രം നട്ടാൽ കുരുക്കാത്ത നുണയാണതെന്ന് നേരിൽ ബോധ്യപ്പെട്ട കാര്യമാണ്. രണ്ടു മാസം മുമ്പ് കൂട്ടുകാരി ഷിനിയുടെ വീട്ടിൽ വേസ്റ്റ് ശേഖരിക്കുവാൻ വരുന്ന ചേച്ചി കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞത് രണ്ടു സെൻ്റിലെ കുത്തി മറച്ച കൂരയിൽ കക്കൂസ് ഇല്ലാത്തതിനാൽ അയൽവീട്ടിലെ സൗകര്യം നോക്കി ശൗചം നിർവ്വഹിക്കുന്ന പതിനാറും പതിനാലും വയസ്സുള്ള ഒരു പെൺമക്കളുടെ നോവിനെ കുറിച്ചാണ്.
പിന്നീട് അവൾ മുൻകൈയെടുത്ത് ഞങ്ങളുടെയൊക്കെ പിന്തുണയോടെ അതിനുള്ള വഴി കണ്ടെത്തുകയായിരുന്നു. ഇന്ന് എൻ്റെ പ്രിയ സുഹൃത്തുക്കൾ സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്ന പ്ലസ് വൺ മോളുടെ വീട്ടിൽ പോയപ്പോൾ കണ്ട കാര്യവും അത് തന്നെ. കക്കൂസ് ഇല്ലാത്ത വീടുകൾ തലസ്ഥാനനഗരിയിൽ തന്നെ ഏറെയുണ്ട് സഖാക്കളേ.
പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുകയെന്നത് ബയോളജിക്കൽ നീഡാണ്. അതിൽ കൊങ്ങി – സംഘി – കമ്മി വ്യത്യാസങ്ങളില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. അതിനാൽ തന്നെ അതിൻ്റെ പേരിൽ രാഹുൽജി യെ കളിയാക്കുന്നതിനോടും വിയോജിപ്പ്.
കക്കൂസ് തേടി വന്ന കരിമ്പൂച്ചകൾ എന്ന തലക്കെട്ടിനെ വച്ച് ചില നിഷ്കളങ്കമായ, എന്നാൽ രസകരമായ ട്രോളുകൾ കണ്ടിരുന്നു. പേഴ്സണൽ ഇൻസൾട്ട് ഒട്ടുമില്ലാത്ത അത്തരം ട്രോളുകളെ ആസ്വദിച്ചുകൊണ്ട് തന്നെ പറയട്ടെ പ്രകൃതിയുടെ വിളി വരുന്നത് എപ്പോൾ എവിടെ എങ്ങനെയെന്ന് predict ചെയ്യാൻ സാധ്യമല്ലാത്തിടത്തോളം ഈ ഒരു വാർത്തയെ വച്ച് ആ മനുഷ്യനെ അവഹേളിക്കുന്നത് അപരാധമാണ്. സദാ ധാർഷ്ട്യം മുറ്റിയ മുഖത്തോടെ, ശൗചം നിർവ്വഹിക്കാൻ പറ്റാത്ത പോലുള്ള എക്സ്പ്രഷനിട്ട് സദാ നടക്കുന്ന മനുഷ്യർക്ക് സിന്ദാവാ വിളിച്ച് ശീലിച്ചവർക്ക് ഈ ചിരിക്കുന്ന മുഖമുള്ള മനുഷ്യനെ എങ്ങനെ പിടിക്കാനാണ്?