സിനിമാതാരമായത് കൊണ്ട് വിവാഹമോചനം പബ്ലിസിറ്റിയായി, എല്ലാ മേഖലയിലുള്ളവരുടെ ജീവിതത്തിലും ഡൈവോഴ്‌സ് നടക്കുന്നുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ ദേവി. സിനിമയിലും സീരിയലിലും തിളങ്ങുകയാണ് നടി. 1980 മുതൽ ചലച്ചിത്രരംഗത്ത് സജീവം. അഗ്നിനക്ഷത്രം, കസ്തൂരിമാൻ, വല്യേട്ടൻ, പട്ടാഭിഷേകം, കുഞ്ഞിരാമായണം, കുറുപ്പ് തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ പ്രധാന ​കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാളുകളായി അഭിനയ രംഗത്തുള്ള നടി മഞ്ജു വാര്യരുമായുള്ള അടുപ്പത്തെക്കുറിച്ചും മഞ്ജു-ദിലീപ് വിവാഹത്തക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സ്വകാര്യ മാധ്.മത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്. വാക്കുകൾ,

പ്രണയവർണങ്ങളിൽ അഭിനയിക്കാനായി വിളിച്ചത് രഞ്ജിത്താണ്. മഞ്ജു വാര്യരുടെ ചേട്ടത്തിയമ്മയായാണ് ചിത്രത്തിൽ വേഷമിട്ടത്. ആ സിനിമയ്ക്ക് മുൻപ് തന്നെ എനിക്ക് മഞ്ജുവുമായി നല്ല പരിചയമുണ്ട്. ഡാൻസ് ഫീൽഡിലൊക്കെ കണ്ട്. ആ സമയത്തൊക്കെ ഞാനും ഡാൻസ് ചെയ്യുമായിരുന്നു. ഗുരുവായൂരിൽ ഡാൻസ് ചെയ്യുന്ന എന്നെ കണ്ടപ്പോൾ മഞ്ജു കോസ്റ്റിയൂമിനെക്കുറിച്ചൊക്കെ ചോദിച്ചിരുന്നു. അന്നിട്ടുള്ള ആ കളർ കോമ്പിനേഷൻ നന്നായിരുന്നു. നല്ലൊരു ഐറ്റമാണ് കളിച്ചതെന്നും പറഞ്ഞിരുന്നു. മഞ്ജു എന്നെ അഭിനന്ദിച്ചപ്പോൾ എനിക്ക് വല്യ സന്തോഷമായിരുന്നു. തൂവൽക്കൊട്ടാരത്തിൽ ഞാൻ മഞ്ജുവിന്റെ അമ്മയായും അഭിനയിച്ചിരുന്നു. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് റിസപ്ക്ഷനിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു.

ഒരു വിശേഷമുണ്ട്, എന്റെ വിവാഹം കഴിഞ്ഞു. ഞാൻ ദിലീപേട്ടനെ കല്യാണം കഴിച്ചു, അതിന്റെ റിസപക്ഷനുണ്ട് വൈകുന്നേരം. ഭർത്താവിനും മോൾക്കുമൊപ്പമായാണ് ഞാൻ അന്ന് റിസപക്ഷന് പോയത്. സിനിമാതാരമായത് കൊണ്ട് വിവാഹമോചനം പബ്ലിസിറ്റിയായി. എല്ലാ മേഖലയിലുള്ളവരുടെ ജീവിതത്തിലും ഡൈവോഴ്‌സൊക്കെ നടക്കുന്നുണ്ട്.