പിണറായി ബിജെപി ഗവര്‍ണര്‍ ലവ് സ്റ്റോറി, വില്ലന്‍ വിഡി സതീശന്‍, കുറിപ്പ്

കേരളത്തില്‍ പിണറായി-ബിജെപി-ഗവര്‍ണര്‍ തമ്മില്‍ ട്രയാങ്കിള്‍ ലവ് സ്റ്റോറി നടക്കുന്നുണ്ടെന്ന് പറയുകയാണ് രമേഷ് കുറുപ്പ്. പകല്‍ പിണങ്ങി നടക്കുന്ന ഇവര്‍ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഒന്നിക്കുമെന്നും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുകയാണെന്നും രമേഷ് കുറിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിന് കോണ്‍ഗ്രസിനെ കിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം, കേരളത്തില്‍ ഒരു triangle love സ്റ്റോറി നടക്കുന്നുണ്ട്. പിണറായി – ബി ജെ പി – governor ലവ് സ്റ്റോറിയില്‍ പിണക്കങ്ങളും പരിഭവങ്ങളും ഇണക്കങ്ങളും ഒക്കെയുണ്ട്. പകല്‍ പിണങ്ങി നടക്കുന്ന ഇവര്‍ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഒന്നിക്കും.അങ്ങനെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ട് ഓടികൊണ്ടിരുന്ന പ്രണയകഥയില്‍ ഒരു വില്ലന്‍ അവതരിച്ചു വി ഡി സതീശന്‍ , രാത്രി സര്‍ക്കാരിനൊപ്പം കിടന്ന് രാവിലെ നാട്ടുകാര്‍ക്ക് മുന്നില്‍ വീരവാദം മുഴക്കിയ ഗവര്‍ണറെയും, ഒന്നും അറിയാത്ത പോലെ ഇരുന്ന സര്‍ക്കാരിനെയും എല്ലാവര്‍ക്കും അറിയാം, കുഴല്‍ പണ കേസും, സ്വര്‍ണ്ണ കള്ളക്കടത്തും പരസ്പരം ഒത്തുതീര്‍ത്ത cpm ന്റേയും, BJP യുടേയും ഒത്തുകളി നാട്ടില്‍ പാട്ടാണ്, അളിയന് പ്രശ്‌നം വന്നപ്പോള്‍ കുടുംബപ്രശ്‌നം ആയി കണ്ട് ഓടി വന്ന സുരേന്ദ്രനെയും വി ഡി സതീശ നങ്ങ് കണ്ടം വഴി ഓടിച്ചു.

മൂന്ന് കൂട്ടര്‍ക്കും വിഷമം കാണും നിങ്ങള്‍ ലവ് സ്റ്റോറി തുടര്‍ന്നോളൂ പക്ഷേ അതില്‍ ഇട നിലക്കാരനായി കോണ്‍ഗ്രസ്സിനെ കിട്ടില്ല. സര്‍ക്കാരിന്റെ ഭാഗമായി നിലകൊള്ളുന്ന കോണ്‍ഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്ന നല്ല സംഖി governor. അയാള്‍ ഒടുക്കം കുടപിടിക്കുക പിണറായിക്കായിരിക്കും. അങ്ങനെ ഒരാള്‍ക്ക് വേണ്ടി എന്തിന് കോണ്‍ഗ്രസ്സ്, ‘ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു സമയം കളയണം. ഇവിടെ പോലീസ് നിഷ്‌ക്രിയത്തം കെ റെയില്‍ പോലെ ജനപക്ഷത്തുള്ള അനേകം പ്രശ്‌നങ്ങള്‍ ഉണ്ട്. രാഷ്ട്രപതിക്ക് ഡിലിറ്റ് കിട്ടിയാലും ഇല്ലെങ്കിലും സാധാരണക്കാരന് അഞ്ച് പൈസ ഗുണമില്ല. വെറുതെ മാധ്യമങ്ങള്‍ക്ക് ഒരു ദിവസം ചര്‍ച്ച വിഷയം കൊടുക്കാം എന്ന് മാത്രം കഴിഞ്ഞ പ്രതിപക്ഷത്തെ ജനം തഴഞ്ഞതും ഇത് കൊണ്ടൊക്കെ തന്നെ പ്രതിഷേധിചച്ചും ചോദ്യങ്ങള്‍ ചോദിച്ചും ജനത്തെ മടിപ്പിക്കരുത്