സജി ചെറിയാന്റെ രാജി തീരുമാനം നാളത്തെ സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം/ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ വിവാദം ചര്‍ച്ചയായെങ്കിലും വിഷയത്തില്‍ സമ്പൂര്‍ണ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന നടപടിയാണ് ഉണ്ടായത് വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

രാജിവെക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിവെക്കണം എന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. വിവാദത്തില്‍ തന്റെ പ്രതികരണം ഇന്നലെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരാമശങ്ങളില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. സംസ്ഥാന ഘടകം വിഷയത്തില്‍ തീരുമാനം എടുക്കട്ടെയെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.