കേന്ദ്ര സർക്കാർ ഒരു ദിവസത്തേ ജീവനക്കാരുടെ വേതനം സാലറി ചലഞ്ചായി ആവശ്യപ്പെട്ടു

കേന്ദ്ര സർക്കാർ ഒരു ദിവസത്തേ ജീവനക്കാരുടെ വേതനം സാലറി ചലഞ്ചായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പി.എം കെയറിലേക്കാണ്‌. മാസത്തിൽ ഒരു ദിവസം പ്രകാരം 12 മാസത്തേക്കാണ്‌ ആകശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് നിർബന്ധം അല്ലെന്നും സ്വയം തീരുമാനിക്കാം എന്നും അറിയുന്നു

മാസത്തിൽ ഒരു ദിവസത്തെ ശമ്പളം വീതം പിഎം കെയറിലേക്കു സംഭാവന ചെയ്യണമെന്നാണ് കേന്ദ്രധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്കു സാലറി ചാലഞ്ചിൽ പങ്കെടുക്കാമെന്നാണ് സർക്കുലറിലുള്ളത്.