മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കള്ളത്തരം കാണിക്കുന്നയാൾ വിനയനാണെന്ന് ശാന്തിവിള ദിനേശ്

ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സിനിമ മാധ്യമപ്രവർത്തകനും സംവിധായകനുമായ ഇദ്ദേഹം പല വിഷയത്തിലും ഇടപെടുന്നതിനാൽ ദാരാളം വിമർശകരും ഉണ്ട്. ദിലീപ് വിഷയം, ഷൈൻ നിഗം തുടങ്ങിയ വിഷയങ്ങളിൽ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനെ അനുകകൂലിച്ചുള്ള നിലപാടാണ് ദിനേശ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം തിലകന്റെ മക്കൾക്കെതിരെ നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. അതിനു മറുപടിയുമായി ഷമ്മി തിലകനും രം​ഗത്തെത്തിയിരുന്നു. ഇപ്പോളിതാ സംവിധായകൻ വിനയനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ദിനേശ്. ഒരു ഓൺലാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിനേശിന്റെ പ്രതികരണം

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കള്ളത്തരം കാണിക്കുന്നത് വിനയാനാണെന്നാണ് ദിനേശ് പറയുന്നത്. കുറച്ച്‌ നായകന്മാരെ കൊണ്ടുവന്നെന്നല്ലാതെ വിനയൻ എന്താണ് ചെയ്തതെന്നും, എന്തോ ഭാഗ്യം കൊണ്ട് അയാൾ കൊണ്ടുവന്ന ചിലർ രക്ഷപ്പെട്ടു വെന്നും ശാന്തിവിള ദിനേശ് പറയുന്നു. വാക്കുകൾ ഇങ്ങനെ..

ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനുമെതിരെ, ഇപ്പോൾ ഒരു പടം ചെയ്തല്ലോ ഓട്ടോക്കാരൻ ചങ്ങാതി. ആ പടത്തിലെ ഫുൾ ടെക്നീഷ്യൻസിനെയും ഫെഫ്കയിൽ നിന്നാണ് പുള്ളിവച്ചത്. ചാവേറായി നടക്കുന്ന മാക്ട ഫെഡറേഷനിലൊരാളെവച്ചില്ല. അതോടെ ചാവേറായി നടന്ന എല്ലാവരും കളഞ്ഞിട്ട് പോയി. പുള്ളി ഇപ്പോൾ ചെയ്യുന്ന പടങ്ങളെല്ലാം വീണു പോകുവല്ലേ. സെന്തിലിനെവച്ച്‌ ചെയ്ത പടമെല്ലാം പൊട്ടിയില്ലേ.വിനയൻ പറയും കോടികൾ ലാഭമാണെന്നൊക്കെ, ഭയങ്കര നഷ്ടമാണ്.കണ്ടവർ പറയുന്ന കമന്റ് കേട്ടാൽ ചിരിച്ച്‌ വീണുപോകും.