പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ല, തുറന്നു പറഞ്ഞ് സയേഷ

ദക്ഷിണേന്ത്യൻ യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ് ആര്യ. മലയാളക്കരയിലും താരത്തിന് ആരാധകർ കുറവല്ല. താരത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു ആര്യ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. തെന്നിന്ത്യൻ യുവ നടി സയേഷയെയായിരുന്നു വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായിക സയേഷയായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് സയേഷ. എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തിയതിനുശേഷമാണ് വിവാഹം നടത്തിയത്.

പ്രസവ ശേഷം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രചോദനം പകർന്ന് നടി സയേഷയുടെ കുറിപ്പ്. പ്രസവശേഷം ഭാരം കുറയ്ക്കുക എളുപ്പമല്ലെങ്കിലും സ്ഥിരതയും ദൃഢനിശ്ചയവും പ്രധാനമാണെന്ന് സയേഷ പറയുന്നു. അടുത്തിടെയാണ് താരദമ്പതികളായ സയേഷയ്ക്കും ആര്യക്കും ആദ്യത്തെ കൺമണി ജനിച്ചത്. പ്രസവശേഷം ഫിറ്റ്നസിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചാണ് താരത്തിന്റെ കുറിപ്പ്.

എല്ലാ സ്ത്രീകളും അവനവന്റേതായ രീതിയിൽ സുന്ദരികളാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം അവ നമ്മുടെ ശരീരത്തിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോഗ്യകരമായിരിക്കുക എന്നതിനായിരിക്കണം പ്രാധാന്യം. അതിനു സമയവും എടുക്കും. ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാൻ ശ്രമിക്കരുതെന്നും സയേഷ പറയുന്നു.