വീട്ടുകാരെ ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ചു, കുഞ്ഞിനെ തട്ടിയെടുത്തത് ഭർതൃവീട്ടുകാരെ കാണിക്കാൻ

നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും സ്വന്തം നാട്ടിലും താൻ ഗർഭിണിയാണെന്നാണ് ഷംന പറഞ്ഞിരുന്നത്. ഏപ്രിൽ മാസത്തിൽ പ്രസവിച്ചുവെന്നും, കുഞ്ഞ് ഐസിയുവിലാണെന്നുമാണ് ഷംന വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കള്ളത്തരം പൊളിയാതിരിക്കാനാണ് കുഞ്ഞിനെ ഷംന തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.

ആശാ വർക്കർമ്മാർ പ്രസവ ശേഷം കുഞ്ഞിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ പറഞ്ഞതെല്ലാം നുണക്കഥകളായിരുന്നു. ഇതിൽ സംശയം തോന്നിയപ്പോഴാണ് പോലീസിൽ വിവരം അറിയിച്ചത്. തന്റെ നുണക്കഥകൾ പിടിക്കപ്പെടും എന്നായപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ എന്ന സാഹസത്തി ഷംന മുതിർന്നത്. ഇന്ന് രാവിലെ രണ്ട് മണിക്ക് ഷംന ഭർത്താവ് മണികണ്ഠൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്. ഇന്നലെ പുലർച്ചെയാണ് പൊള്ളാച്ചി ഗവ: ആശുപത്രിയിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ട് സ്ത്രീകൾ കുഞ്ഞിനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഉടൻ തന്നെ രണ്ട് ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം തുടങ്ങി. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.