അടുത്ത ജന്മത്തിൽ ആരാകണം എന്ന ചോദ്യത്തിന് എസ്പിബി നൽകിയ മറുപടി ഈറനണിയിക്കും

അന്തരിച്ചസം​ഗീത പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും.ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ ചടങ്ങുകൾ നടക്കുക.ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്.വീടിനു ചുറ്റുമുള്ള റോഡുകൾ അടച്ച്‌ ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ മുൻ നിശ്ചയിച്ചിരുന്ന നിലയിലുള്ള പൊതു ദർശനം അവസാനിപ്പിച്ചു

രാത്രി തന്നെ എസ്‌പിബിയുടെ മൃതദേഹം റെഡ് ഹിൽസിലെ ഫാം ഹൗസിലേക്കു മാറ്റി.ഭൗതികശരീരമുള്ള റെഡ് ഹിൽസിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500പൊലീസുകാരെ നിയോഗിച്ചു.ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കളും മാത്രമാണ് പ്രവേശനം ഉണ്ടാകുക.

പലരും എസ് പി ബിയുമായുള്ള ആത്മബന്ധത്തെ കുറിച്ച്‌ സംസാരിക്കുകയാണിപ്പോൾ. ആത്മവിന് നിത്യശാന്തി നേർന്ന് സിനിമാ താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിൽ എത്തി.അക്കൂട്ടത്തിൽ ചിലർ എസ് പി ബിയുടെ ചില പഴയ വീഡിയോകളും പങ്കുവച്ചു.അടുത്ത ജന്മത്തിൽ ആരായി തീരണം എന്ന് പറഞ്ഞ ഒരു അഭിമുഖത്തിന്റെ ചെറിയ ഭാഗങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

എസ് പി ബി.അടുത്ത ജന്മത്തിലും പാട്ടുകാരനാവാൻ തന്നെയാണോ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ മറുത്തൊന്ന് ആലോചിക്കാതെ എസ് പി ബി അതെ എന്ന് പറഞ്ഞു.പാട്ടിന് വേണ്ടി ഉഴിഞ്ഞുവച്ച ഈ ജീവിതത്തിൽ അദ്ദേഹം എത്രമാത്രം സന്തോഷവും അഭിമാനവും അനുഭവിച്ചിരുന്നു എന്ന് ആ പറഞ്ഞ എസ്സിൽ നിന്നും വ്യക്തമായിരുന്നു.മരണത്തോട് മല്ലിട്ട് കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രുയിൽ വച്ചായിരുന്നു എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ അന്ത്യം.കൊവിഡ് ബാധിച്ചതിന് പിന്നാലെ എസ് പി ബിയുടെ നില വഷളാകുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.