തെരുവുനായയുടെ ആക്രമത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കാലിന് പരിക്കേറ്റു

തിരുവനന്തപുരം/ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ ആക്രമത്തില്‍ കാലിന് പരിക്ക്. തിരുവനന്തപരം പള്ളിപ്പുറത്ത് നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബിനാണ് (10) തെരുവ് നായയുടെ കടിയേറ്റ്. സ്‌കുളില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ തെരുവ് നായ കടിച്ചത്.

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി മാതാപിതാക്കളെ കാത്തുനില്‍ക്കുന്ന സമയത്താണ് തെരുവുനായ കുട്ടിയെ ഓടിച്ചിട്ട് കടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട മാതാപിതാക്കളാണ് കുട്ടിയെ രക്ഷിച്ചത്. സ്‌കൂളില്‍ നിന്നും ബസില്‍ വരുന്ന കുട്ടിയെ വീടിന് മുന്നില്‍ ഇറക്കാതെ ദുരെ ഇറക്കിവിടുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. പോത്തന്‍കോട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നാദിന്‍.