ശരിക്കുള്ള ഞാൻ ഇങ്ങനെയാണ്, സുബി പങ്കുവെച്ച ചിത്രം കണ്ട് ഞെട്ടി ആരാധകർ

അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികൾക്ക് സുപരിചിതയാണ്.39 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.ദൃശ്യമാധ്യമങ്ങളിൽ പുരുഷഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി.എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്കിറ്റുകളില് സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി.ഏഷ്യനെറ്റില് സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയ സുബി കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നു.

ഇപ്പോൾ സുബി പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരിക്കുകയാണ്.ഇതുവരെ പ്രേക്ഷകർ കാണാത്ത തരത്തിൽ കിടിലനൊരു മേക്കോവർ ചിത്രമാണ് സുബി പോസ്റ്റ് ചെയ്തിരിക്കുന്നത്.വളരെ കുറഞ്ഞ സമയം കൊണ്ട് സുബിയുടെ ഫോട്ടോ വൈറലായിരിക്കുകയാണ്.അതിലും രസകരം ഈ ചിത്രത്തിന് താഴെ സുബി കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ്.സലിം കുമാർ പറയുന്നത് പോലെ ഇതാണ് ശരിക്കും ഞാൻ മറ്റേത് ഞാൻ അല്ലടാ എന്ന് അടി കുറിപ്പ് എഴുതി കൊണ്ടാണ് സുബി എത്തിയിരിക്കുന്നത്.ചിത്രത്തിന് താഴെ സുബിയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിട്ടുള്ളത്.സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ചില്ലെങ്കിലും മലയാളിയുടെ മനസ്സിൽ എന്നും നായികയുടെ സ്ഥാനമുണ്ട് സുബിക്കെന്നാണ് ആരാധകർ പറയുന്നത്.

ചേച്ചി എങ്ങനെ വേണേൽ ഇരുന്നോ.നമ്മള് കാണുന്നത് നിങ്ങളെയല്ല നിങ്ങളിലൂടെ ഒരു കഥാപാത്രത്തെയാണ്.പാവം സുബി നല്ല സത്യസന്ധതയുള്ള കുട്ടിയാണ് തുടങ്ങി രസകരമായ കമന്റുകളാണ് സുബിയ്ക്ക് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്.മാസങ്ങൾക്ക് മുൻപ് സുബിയുടെ വിവാഹവുമായി ബന്ധപ്പെട്ടും ചില പ്രചരണങ്ങൾ നടന്നിരുന്നു.സുബിയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞതോടെയായിരുന്നു ചോദ്യങ്ങൾ നടിക്ക് നേരെ പ്രയോഗിച്ചത്.