വാട്ടർ അതോറിറ്റി എടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂർ : വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. കാറിലെ യാത്രക്കാരായ ദമ്പതികൾ ഭാ​ഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അപകടം സംഭവിച്ചത്

നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തില്‍ പെട്ടത്. പെരുമ്പിലാവ്- പട്ടാമ്പി റോഡിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം തൃത്താല പാവരട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയിരുന്നു.

ഇതിന്റെ അറ്റകുറ്റപ്പണിക്കായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ അപായസൂചനാ ബോർഡുകളോ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്.