ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചു

കലിഫോർണിയ∙ ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. സ്പാമിന്റെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങളുടെ വ്യക്തതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് മസ്ക് അറിയിച്ചു.

3.67 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്റർ കമ്പനി ഏറ്റെടുക്കാൻ കഴിഞ്ഞ മാസം മസ്ക് കരാറിൽ ഒപ്പുവച്ചിരുന്നു. ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.