വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍

വയനാട്. വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയില്‍. പേര്യ പേര്യ താപ്പാരം കോളനിക്ക് സമീപത്തെത്തി വീട്ടില്‍ നിന്നും ഭക്ഷണം ശേഖരിക്കുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് പിടികൂടിയത്.

പോലീസ് സംഘം ഇവരെ വളഞ്ഞപ്പോള്‍ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ വനത്തിലേക്ക് രക്ഷപ്പെട്ടു. വെടിവെപ്പില്‍ ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്നും രണ്ട് എകെ 47 തോക്കും ഒരു എസ്എല്‍ആറും പിടിച്ചെടുത്തതായിട്ടാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം പോലീസ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല. മാവോവാദികളെ പിടികൂടാന്‍ സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്. മാവോവാദികളെ സഹായിക്കുന്ന ഒരു തമിഴ്‌നാട് സ്വദേശിയെ മുമ്പ് പിടികൂടിയിരുന്നു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങിയ സംഘമാണ് വീട്ടിലെത്തിയത്. അകത്തുള്ള മാവോവാദികള്‍ പോലീസിന് നേരെ വെടിവെക്കുകയായിരുന്നു.