ഗാസ വെടിനിർത്തൽ വേണ്ട, നാറ്റോ രാജ്യങ്ങൾക്കൊപ്പം വിട്ട് നിന്ന് ഇസ്രായേലിന് പിന്തുണ ആവർത്തിച്ച് ഇന്ത്യ

ഗാസയിൽ വെടി നിർത്തൽ വേണ്ട. ഹമാസിനെതിരായ ഇസ്രായേലിന്റെ പോരാട്ടത്തിനെ പരസ്യമായി അനുകൂലിച്ച് ഇന്ത്യയുടെ നിലപാട് ഐക്യരാഷ്ട്ര സഭയിൽ. ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന് മാത്രമല്ല അവർ നടത്തുന്ന യുദ്ധത്തിനും ഒപ്പം തെന്നെ. യുഎന്നിൽ‌ പരസ്യമായ നിലപാട് വ്യക്തമാക്കി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി മനുഷ്യത്വപരമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ യുഎൻ ജനറൽ അസംബ്ലിയിൽ നിന്ന് വിട്ടുനിന്നു. വെടി നിർത്തൽ ആഹ്വാനം ചെയ്യുന്ന പ്രമേയത്തിൽ ഇന്ത്യ വോട്ട് ഇട്ടില്ല എന്നത് ശ്രദ്ധേയമാണ്‌. വെടി നിർത്തണം എന്ന പ്രമേയം ആണ്‌ യുന്നിൽ അവതരിപ്പിച്ചത്. ആ പ്രമേയത്തേ അനുകൂലിക്കാതിരുന്നപ്പോഴും അനുകൂലിച്ച് വോട്ട് ചെയ്യാതിരുന്നപ്പോഴും ഫലത്തിൽ പ്രമേയത്തോടുള്ള വ്യക്തമായ വിയോജിപ്പാണ്‌ ഇന്ത്യയുടെ നിലപാട്.

ഇസ്രായേൽ യുദ്ധ സാഹചര്യത്തിൽ പത്താം അടിയന്തര പ്രത്യേക സമ്മേളനത്തിൽ ചേർന്ന യുഎൻ ജനറൽ അസംബ്ലിയിലാണ്‌ വെടി നിർത്തൽ പ്രമേയം വന്നത്.193 അംഗങ്ങൾ അസംബ്ലിയിൽ ഉണ്ടായിരുന്നു.ജോർദാൻ ആണ്‌ പ്രമേയം അവതരിപ്പിച്ചത്.ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ ഈ പ്രമേയത്തേ പിൻ താങ്ങി..ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ, യുക്രെയ്ൻ, യുകെ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.അതായത് നാറ്റോ സഖ്യത്തിന്റെയും അമേരിക്കൻ സഖ്യ കക്ഷികൾക്കും ഒപ്പം അചഞ്ചലമായി ഇയസ്രായേലിനൊപ്പം ഇന്ത്യ നിലകൊണ്ട്.

ഈ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനും റഷ്യക്കും അറബ് രാജ്യങ്ങൾക്കും ഒപ്പം ഇല്ല എന്ന് കൃത്യമായി വ്യക്തമായി നിലപാട് അറിയിക്കുകയാണ്‌. ഇന്ത്യൻ വിദേശ നയത്തിൽ പലസ്തീനോടുള്ള വ്യക്തമായ തിരുത്തലും മാറ്റവും എടുത്തും തൊട്ടും കാണിക്കാൻ ഇതിനപ്പുറം ഒരു തെളിവ് ആവശ്യം ഇല്ല. സിവിലിയൻമാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കുക എന്ന തലക്കെട്ടിലുള്ള പ്രമേയം 120 രാജ്യങ്ങൾ അനുകൂലിച്ചും 14 എതിർത്തും 45 രാജ്യങ്ങൾ വിട്ടുനിന്നു.