വരാപ്പുഴ കസ്റ്റഡിമരണക്കേസ്: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ

വരാപ്പുഴ ശ്രീജിത്ത് കൊലക്കേസിൽ കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ. വരാപ്പുഴ പോലീസ് കസ്റ്റഡിയിലിരിക്കേ ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ പ്രദീപ് കുമാറാണ് അറസ്റ്റിലായത്.

പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാമിന്റെ ഡ്രൈവറായിരുന്നു പ്രദീപ് കുമാർ. ക്രിസ്പിൻ സാമിനു നൽകാനാണെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടർന്ന് പ്രദീപിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പ്രതിപ്പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്