യുട്യൂബർ വിജയ് പി നായര്‍ കസ്റ്റഡിയില്‍, അന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്തേക്കും

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബിൽ വീഡിയോ ചെയ്ത വിജയ് പി നായർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടികൂടിയത്. താമസിച്ചിരുന്ന ലോഡ്ജിലെത്തിയപ്പോൾ കാണാനില്ലാത്തതിനെത്തുടർന്ന് കല്ലിയൂരിലെ വീട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.

ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോൾ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

വിവാദങ്ങൾക്കിടയിലും ഇയാളുടെ യൂടൂബ് ചാനൽ സജീവമായിരുന്നു. പതിനായിരത്തോളം പേരാണ് പുതുതായി ഇയാളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. വിവാദ വീഡിയോ നീക്കിയെങ്കിലും സമാനസ്വഭാവമുള്ള മറ്റ് വീഡിയോകൾ നിലനിൽക്കുകയാണ്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നൽകിയിട്ടുണ്ട്.

സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയിൽ തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ വിജയ് പി നായർക്കെതിരെ കേസുകളുടെ അന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്തേക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിട്ടുണ്ട്.

വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂർ പൊലീസും കേസെടുത്തിട്ടുണ്ട്. കുറഞ്ഞത് 5 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകൾക്കുനേരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് കേസുകൾക്കിടയാക്കിയ സംഭവം നടന്നത്. യുട്യൂബിലുടെ അപമാനിച്ചതിനെത്തുടർന്ന് വിജയ് പി.നായർ താമസിക്കുന്ന സ്റ്റാച്യു ഗാന്ധാരിയമ്മൻകോവിൽ റോഡിലെ ലോഡ്ജിലെത്തിയ വനിതകൾ കരിഓയിൽ ഒഴിക്കുകയായിരുന്നു.

നിയമ വശം

യു.ടുബറെ കര്യമായി ഒന്നും ചെയ്യൻ പോലീസിനാവില്ല. കാരണം ഇത്തരം കുറ്റകൃത്യങ്ങൾക്കും സൈബർ സ്ത്രീ സുരക്ഷക്കും ഒരു നിയമവും കേരളത്തിൽ ഇല്ല. പഴയ ഐ.പി സിയും സി.ആർ പി.സിയും വയ്ച്ച് വേണം പോലീസിനു നടപടി എടുക്കാൻ. പോലീസിനും പരിമിതി ഉണ്ട്. പല ഓൺലൈൻ ചാനൽ അവതാരകരും വായി തോന്നിയ വിധം എന്തും പറയുന്നതും ഈ പഴുതുകൾ ഉപയോഗിച്ചാണ്‌. മറ്റൊന്ന് ഗൂഗിൾ വീഡിയോ പ്ളാറ്റ് ഫോം യു.ടുബിലാണ്‌ പ്രതി വീഡിയോ അപ് ലോഡ് ചെയ്തത്. യു.ടും ഗൂഗിളും കേരളാ പോലീസോ , സർക്കാരോ ഒന്നും പറഞ്ഞാൽ കേൾക്കില്ല. ഗൂഗിൾ എന്ന പ്ളാറ്റ് ഫോമിനേ നിയന്ത്രിക്കാൻ സാക്ഷാൽ മോദി വിചാരിക്കണം. എന്നാൽ ഇടത് ആക്ടിവിസ്റ്റായ ഭാഗ്യ ലക്ഷ്മി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനു പരാതി നല്കാനും ദുരഭിമാനം മൂലം തയ്യാറല്ല