വിജയ് പി നായർ അവിവാഹിതൻ,വീട്ടിലുള്ളത് അമ്മയും സഹോദരനും മാത്രം

സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചവിഷയമാണ് വിജയ് പി നായരും അദ്ദേഹത്തിന്റെ യൂട്യൂബ് ചനലും.വിവാ​ദ വീഡിയോകളിൽ അദ്ദേഹം ഇപ്പോൾ അറസ്റ്റിലാണ്.വിജയ് പി നായരുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ചത് അസാധാരണമായ വിവരങ്ങളാണ്.വിജയ് അവിവാഹിതനാണ്.ഗാന്ധാരി അമ്മൻ കോവിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന വിജയ് ഇടയ്ക്ക് അമ്മയെ കാണാൻ വീട്ടിൽ എത്തുമായിരുന്നു.നാട്ടുകാരോടു യാതൊരു ബന്ധവും ഇയാൾ പുലർത്തിയിരുന്നില്ല

വിജയിയെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ,അമ്മയും സഹോദരനുമാണ് ഇയാളുടെ വീട്ടിലുള്ളത്.അവിവാഹിതനായ സഹോദരൻ ജോലിക്ക് പോകുന്നില്ല.ഇടക്ക് അമ്മയെ കാണാൻ ഇയാൾ വീട്ടിലെത്തുമായിരുന്നു.നാട്ടുകാരുമായി ഇടപെടാതെ അമ്മയെ കണ്ട ശേഷം വൈകുന്നേരത്തോടെ ബൈക്കിൽ മടങ്ങി പോവുകയായിരുന്നു പതിവ്.കണ്ണാടി കടകൾക്ക് ലെൻസ് വിൽക്കുന്ന ജോലി ആണെന്നാണ് വിജയ് വീട്ടിൽ പറഞ്ഞിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തശേഷം കുടുംബം ഭയത്തോടെയാണ് കഴിയുന്നത്സഹോദരി നഗരത്തിൽ എവിടെയോ താമസം ഉണ്ടെന്നാണ് വിജയ് പി നായരുടെ അമ്മ പോലീസിനോട് പറഞ്ഞത്.ഇവർ വല്ലപ്പോഴും അമ്മയെ കാണാൻ എത്താറുണ്ടെങ്കിലും വീട്ടിൽ താമസിക്കാറില്ല.വെള്ളയാണി പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനെ കുറിച്ചും കാര്യമായ അറിവില്ല

പോസ്റ്റുമാന്റെ സഹായത്തോടെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളുടെ വീട് കണ്ടെത്തിയത്.പോലീസ് സംഘം വീട്ടിൽ എത്തുമ്പോഴാണ് വിജയ് പി നായർ അവിടെ ഉണ്ടെന്ന് അയൽവാസികൾ പോലും അറിയുന്നത്.ഇയാളുടെ അമ്മ മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്.സൂപ്പർ ഹിറ്റ് സിനിമകളിൽ താൻ പ്രവർത്തിച്ചെന്നും സിനിമകളുടെ പേരടക്കം പറഞ്ഞ് അവകാശവാദം ഉന്നയിക്കുന്നുമുണ്ട്.സിനിമയിൽ സംവിധാനം പഠിക്കാൻ പോയ ശേഷം അധ്യാപകൻ ആയെന്നും അതിനുശേഷമാണ് യൂട്യൂബർ ആയതെന്നുമാണ് വിജയ് പി നായർ പോലീസിനോട് പറഞ്ഞത്.ഇതേത്തുടർന്ന് സിനിമാരംഗത്തു നിന്നു പ്രവർത്തിക്കുന്നവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി എന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു