മരണത്തിന് പോലും അവരെ വേര്‍പെടുത്താനാകായില്ല, ദമ്പതിമാര്‍ മരിച്ചത് മണിക്കൂറുകളുടെ വിത്യാസത്തില്‍

പലപ്പോഴും പലരുടെയും ബന്ധങ്ങള്‍ സമൂഹത്തിന് അസൂയ ഉണ്ടാക്കിയിട്ടുണ്ട്. പ്രായമേറിയാലും ചില ദമ്പതികളുടെ സ്‌നേഹം മറ്റെന്തിനേക്കാളും മനോഹരമാണ്. ജീവിതത്തില്‍ ഒരുമിച്ച് മരിക്കണം എന്ന് പല പ്രണയിതാക്കളും ദമ്പതികളും പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. വൃദ്ധ ദമ്പതികള്‍ അവര്‍ ആശിച്ചത് പോലെ തന്നെ മണിക്കൂറുകള്‍ക്ക് ഇടയില്‍ മരിച്ചു. മഞ്ചവിളാകം പുവത്തൂര്‍ ജിഎസ് കോട്ടേജില്‍ എസ്.ജോര്‍ജ്ജ് (94), ഭാര്യ സ്വര്‍ണ്ണമ്മ (84) എന്നിവരാണ് മണിക്കുറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത്.

വിവാഹത്തിലൂടെ ഇണക്കി ചേര്‍ത്ത ഇവരെ പിരിക്കാനായി മരണത്തിന് പോലും സാധിച്ചില്ല. ഇന്നലെ വെളുപ്പിനെയാണ് ജോര്‍ജ് മരിക്കുന്നത്. തുടര്‍ന്ന് ജോര്‍ജിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കുമ്പോള്‍ ഉച്ചയോടെ ഭാര്യ സ്വര്‍ണ്ണമ്മയും മരിച്ചു. വൈകുന്നേരത്തോടെ സ്വര്‍ണമ്മയുടെ സംസ്‌കാരവും നടന്നു.

വേർപിരിക്കാൻ ആകാത്ത ബന്ധങ്ങളിൽ നിന്നും ഒരാൾ അറ്റ് പോകുമ്പോൾ ആ മനോവേദനയിൽ ജീവിച്ചും നിരാശയിൽ കഴിഞ്ഞും വിഷാദ രോഗം പോലും ബാധിക്കുന്നവർ ഏറെ. ചിലർക്ക് ആഴ സ്നേഹത്തിന്റെ നഷ്ടത്തിൽ മറവിയും മാനസീക അസ്വസ്തതയും ഉണ്ടാകും. എന്തായാലും ഈ 2 പേരും ആഗ്രഹിച്ചതും ആശിച്ചതും പോലെ സംഭവിച്ചു. നീയില്ലേൽ ഞാനും ഇല്ല..ഒരാളേ തനിച്ചാക്കി മറ്റൊരാളേ തനിയേ വിടാൻ വിധി അനുവദിച്ചില്ല എന്നതും ശ്രദ്ധേയം