ഭര്‍ത്താവിന് സംശയരോഗം; വിഡിയോ കോളിനിടെ തൂങ്ങിമരിച്ച് യുവതി

കന്യാകുമാരി. വിദേശത്തുള്ള ഭര്‍ത്താവിനെ വിഡിയോകോളില്‍ വിളിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യയാണ് (33) ആത്മഹത്യ ചെയ്തത്. ജ്ഞാനഭാഗ്യ കിടപ്പ് മുറില്‍ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

ഭര്‍ത്താവ് സെന്തിലിന്റെ സംശയരോഗം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. യുവതിക്ക് മറ്റ് പുരുക്ഷന്‍മാരുമായി ബന്ധം ഉണ്ടെന്നും മറ്റുള്ളവരോട് യുവതി ഇടപഴകരുതെന്നും സെന്തില്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു.

കോട്ടാരം പഞ്ചായത്ത് ഓഫീസിലെ താല്ക്കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭ്യാഗ്യ. ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിത്തുങ്ങിയായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. എട്ട് വര്‍ഷം മുമ്പ് പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം ചെയ്തത്. സംശയരോഗം മൂലം ഇരുവരും ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും വീഡിയോ കോളില്‍ സംസാരിക്കവെ മുറിയില്‍ ആരോ ഉണ്ടെന്നും മുറി മുവുവന്‍ കാണിക്കുവാന്‍ സെന്തില്‍ ആവശ്യപ്പെട്ടതായും ഇതേതുടര്‍ന്ന് മാനസിക വിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത പോലീസ് അന്വേഷണം നടത്തി വരുകയാണ്.