ഇന്ത്യൻ വ്യോമസേനയിലേക്ക് 100 തേജസ് യുദ്ധവിമാനങ്ങൾ, മിഗ് വിമാനങ്ങൾ മുഴുവൻ ഒഴിവാക്കും

ഇന്ത്യൻ വ്യോമ സേന 100 യുദ്ധ വിമാനങ്ങൾ വാങ്ങുന്ന തീരുമാനം പ്രഖ്യാപിച്ചു. നിലവിൽ യൂറോപ്പിലെ സ്പെയിനിൽ നിന്നും 21000 കോടി രൂപയ്ക്ക് 40 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനു പുറമേയാണിപ്പോൾ 100 പോർ വിമാനങ്ങൾ കൂടി വാങ്ങുന്ന കരാർ പ്രഖ്യാപിച്ചത്. ഇതോടെ 140 പോർ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാകും. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വർദ്ധിക്കുന്ന ഭീഷണി കണക്കിലെടുത്താണ്‌ വ്യോമ സേന കരുത്ത് കൂട്ടുന്നത്

ലോകത്തിലേ മുൻ നിര വ്യോമ സേനയിലേക്ക് കുതിക്കുകയാണ്‌ ഇന്ത്യയും.100 വിമാനങ്ങളും തദ്ദേശീയമായ തേജസ് മാർക്ക് 1 എ ആയിരിക്കും. ഇന്ത്യൻ എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരിയാണ് വിവരങ്ങൾ പുറത്ത് വിട്ടത്.പതിറ്റാണ്ടുകൾക്ക് മുമ്പ് റഷ്യയിൽ നിന്നും വാങ്ങിയ മിഗ് വിമാനങ്ങൾ മുഴുവൻ മാറ്റി പകരം തേജസിനെ പ്രതിഷ്ടിക്കും. മിഗ് വിമാനങ്ങൾ തുടർച്ചെയായി തകരുകയും യന്ത്ര തകരാർ ഉണ്ടാവുകയും ചെയ്യുന്നു. നൂറിലധികം സൈനീകർ മരണപ്പെട്ടിട്ടുണ്ട്. മാത്രമല്ല പാക്കിസ്ഥാനിൽ മുമ്പ് പിടിയിലായ അഭിനന്ദൻ മിഗ് വിമാനം തകർന്നായിരുന്നു കെണിയിലകപ്പെട്ടത്. പ്രതീക്ഷിച്ചത് പോലെ അന്ന്പാക്കി മണ്ണിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തി തിരികെ വരാൻ പദ്ധതിയുട്ട അഭിനന്ദന്റെ പ്രതീക്ഷകളേ മിഗ് വിമാനം തകർക്കുകയായിരുന്നു.

പറക്കുന്ന ശവപ്പെട്ടികൾ എന്ന ദുഷ്പേരും മിഗ് വിമാനങ്ങൾക്ക് വീണുകിട്ടി. ഇനി മിഗിൽ നിന്നും അതി നൂതന വിമാനത്തിലേക്കുള്ള വൻ മാറ്റമാണ്‌ നടക്കുക.മിഗ് സീരീസ് ഫ്‌ളീറ്റിൽ നിരവധി വിമാനങ്ങൾ മാറ്റിസ്ഥാപിക്കാനാണ് ഏറ്റവും പുതിയ തീരുമാനമെന്ന് ഐഎഎഫ് മേധാവി ചൗധരി പറഞ്ഞു. മിഗ്-21, മിഗ് 23, മിഗ്-27 വിമാനങ്ങൾ ഉൾപ്പെടെയുള്ള വലിയ മിഗ് സീരീസ് കൾക്ക് പകരമായി വികസിപ്പിച്ച് എടുക്കുന്നതായിരിക്കും പുതിയ തേജസ് വിമാനങ്ങൾ 100 എണ്ണവും. മിഗ് വിമാനങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കുന്നതോടെഎൽസിഎ ക്ലാസ് വിമാനങ്ങളുടെ മതിയായ എണ്ണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ കൂടിയാണ്‌ 100 വിമാനങ്ങൾക്കായി ഒപ്പിട്റ്റത് എന്നും എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു.പ്രതിരോധ മന്ത്രാലയത്തിനും ദേശീയ സുരക്ഷാ സ്ഥാപനത്തിലെ മറ്റെല്ലാ പങ്കാളികൾക്കും പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുമായും ഇന്ത്യൻ വ്യോമസേനാ മേധാവി തദ്ദേശീയ യുദ്ധവിമാന പരിപാടിയുടെ അവലോകന യോഗം നടത്തിയ സമയത്താണ് ഈ വിമാനങ്ങളിൽ 100 ​​ഓളം വാങ്ങാനുള്ള തീരുമാനമുണ്ടായത്. ഉത്തരവ് അർത്ഥമാക്കുന്നത് എൽസിഎ തേജസ്  യുദ്ധവിമാനങ്ങൾ വൻതോതിൽ ഇന്ത്യൻ വ്യോമസേനയിൽ എത്തും എന്ന് തന്നെയാണ്‌.
അവസാന ഓർഡർ 83 വിമാനങ്ങൾക്കായിരുന്നു. നിലവിലെ 100 വിമാനങ്ങൾ കൂടി ആകുമ്പോൾ ഇത് 183 വിമാനങ്ങൾ ആകും, സ്പെയിനിൽ നിന്നും വരുന്ന ഹെവി വിമാനങ്ങൾ 40 എണ്ണം കൂടി ആകുമ്പോൾ 223 യുദ്ധ വിമാനങ്ങൾ പുതുതായി എത്തും.

ഇതോടെ പുത്തൻ തിളക്കത്തിൽ ഇന്ത്യൻ വ്യോമ സേന വിരാജിക്കും. റഫാൽ പോർ വിമാനങ്ങൾ ഇനിയും കൂടുതലായി എത്താനിരിക്കുകയാണ്‌. 2024 ഫെബ്രുവരി മുതൽ തേജസ് വിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിച്ച് തുടങ്ങും.തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ്. എൽസിഎ മാർക്ക് 1എ.വിമാനത്തിന് വിപുലമായ ഏവിയോണിക്സും റഡാറുകളും ഉണ്ട്. അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമ സേനക്ക് ഉണ്ടാകുന്ന കുതിച്ച് ചാട്ടം ലോകത്തേ തന്നെ അമ്പരപ്പിക്കും എന്നും കരുതുന്നു. ഇന്ത്യൻ എയർഫോഴ്‌സ് മേധാവി കഴിഞ്ഞ മാസം നടന്ന പ്രോജക്ട് അവലോകന യോഗത്തിൽ എൽസിഎ തങ്ങളുടെ എയർക്രാഫ്റ്റ് ഫ്‌ളീറ്റിന്റെ സ്വദേശിവൽക്കരണത്തിനായുള്ള സേനയുടെ ശ്രമങ്ങളേ അഭിനന്ദിച്ചിരുന്നു.

പോർ വിമാനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങൾക്ക് വില്ക്കുവാൻ ഉള്ള പദ്ധതിയാണ്‌. ശ്രീലങ്ക, സൗദി അറേബ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.രാജ്യത്തിന്റെ ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ തുടക്കമാണ് ഈ പരിപാടി. അതിലും പ്രധാനമായി, അത് എയ്‌റോസ്‌പേസ് മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പതാകവാഹകമാണ്.12 സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ, അഞ്ച് അടുത്ത തലമുറ നാവിക സർവേ വെസലുകൾ, 800 ഓളം ലഘു കവചിത വിവിധോദ്ദേശ്യ വാഹനങ്ങൾ, 200-ലധികം വാഹനങ്ങൾ എന്നിവയുൾപ്പെടെ സായുധ സേനയ്ക്കായി 45,000 കോടി രൂപയുടെ ഒമ്പത് പദ്ധതികാൾക്കും പ്രാഥമിക അനുമതി നൽകി. ധ്രുവസ്ത്ര ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ വ്യോമ സേനയ്ക്ക് ലഭിക്കാനും കരാർ ഒപ്പിട്ടു.