അരി കൊമ്പൻ വന്നത് മരുന്ന് തേടി,വേദന സഹിക്കാൻ ആകുന്നില്ല,കാട്ടിൽ കിടന്നാൽ ചത്ത് പോകും

അരി കൊമ്പൻ ഓടി അലയുന്നത് മരുന്നിനു വേണ്ടിയെന്ന് പരിസ്ഥിതി വേദി പ്രവർത്തകൻ പി കെ കൃഷ്ണൻ മാസ്റ്റർ. മരുന്ന് തേടിയാണ് അരികൊമ്പൻ വന്നത്. ചിന്നക്കനാലിൽ നിന്ന് അരി കൊമ്പനെ മയക്ക് വെടി വെച്ച് പിടിച്ചു കൊണ്ട് പോവുമ്പോൾ അവന്റെ തുമ്പിക്കൈക്ക് മാരകമായ മുറിവ് പറ്റിയിരുന്നു. ആ മുറിവും കൊണ്ടാണ് ആനയെ വനം വകുപ്പ് വനത്തിൽ കൊണ്ട് പോയി തള്ളുന്നത് – പി കെ കൃഷ്ണൻ മാസ്റ്റർ കർമ്മ ന്യൂസിനോട് പറഞ്ഞു.

ശരിക്കും ആഹാരം പോലും കഴിക്കാത്ത അവസ്ഥയിലാണ് അരികൊമ്പനെന്ന് അവനെ കണ്ടാൽ മനസിലാക്കാനാവും. തുമ്പിക്കൈയ്യിലുള്ള മുറിവിന്റെ വേദന തിന്നുകയാണ് അവൻ. ആ വേദന കൊണ്ടാണ് അവൻ ഓടി നടക്കുന്നതെന്ന് വ്യക്തമാണ്. ദൃശ്യങ്ങൾ കണ്ടാൽ അത് മനസിലാക്കാനാവും. അരി തേടിയല്ല അവൻ വന്നിരിക്കുന്നത്. നമ്മൾ ഡോക്ടറെ തേടി പോകുന്നപോലെ, അവൻ അവന്റെ ദുരവസ്ഥ കാട്ടി തരാൻ എത്തിയിരിക്കുകയാണ്. അരിയാണ് വേണ്ടതെങ്കിൽ അവൻ കടന്നു പോയ സ്ഥലങ്ങളിൽ എത്ര കടകൾ ഉണ്ടായിരുന്നു – – പി കെ കൃഷ്ണൻ മാസ്റ്റർ ചോദിക്കുന്നു.

അരി കൊമ്പനെ വീണ്ടും മയക്ക് വേദി വെക്കുമെന്നാണ് കേൾക്കുന്നത്. പിടികൂടുന്ന തമിഴ്നാട് സർക്കാർ അവനോടു ദയ കാണിക്കണം. അവന്റെ തുമ്പിക്കൈയ്യിലെ മുറിവിനു വേണ്ടത് ചെയ്യണം. ഇനിയും വൃണവുമായി അവൻ ചിന്നക്കനാലിൽ പോയാൽ, അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ ഒരു ദുരന്തമാവും നമ്മൾ കാണേണ്ടി വരുന്നത്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.

കേരള വനം വകുപ്പ് അരി കൊമ്പനെ പിടി കൂടുമ്പോൾ അവന്റെ മുറിവിനു വേണ്ട ചികിത്സ നൽകാതിരുന്നത് അക്ഷന്ത്യമായ കുറ്റമാണ്. ആനയെ അതിന്റെ രോഗങ്ങൾ മാറ്റി കൊണ്ട് പോയി വിടണമായിരുന്നു. അരികൊമ്പനെ പിടികൂടുന്ന അവസരത്തിൽ ഇക്കാര്യം പി കെ കൃഷ്ണൻ മാസ്റ്റർ കർമ്മയിലൂടെ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞപ്പോലെ യാണ് അരികൊമ്പന്റെ കാര്യത്തിൽ ഇപ്പോൾ നടന്നിരിക്കുന്നത് എന്ന് കൂടി പറയട്ടെ. പി കെ കൃഷ്ണൻ മാസ്റ്റർ ഇതേ പറ്റി പറയുന്ന വീഡിയോ സ്റ്റോറി പൂർണമായും കാണുക.