അധീനങ്ങള്‍ പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

ചെന്നൈ. പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ചെന്നൈയില്‍ നിന്നും അധീനങ്ങള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ചടങ്ങില്‍ തിരുവാവാടുതുറൈ അധീനങ്ങള്‍ പ്രധാന അതിഥിയായി പങ്കെടുക്കും. രാജ്യത്തെ തുല്യതയും നീതിയും ലോകമെമ്പാടും അറിയിക്കാന്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ സര്‍ക്കാരിന് പുതിയ രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്കോലിന്റെ യഥാര്‍ത്ഥ ചരിത്രവും പ്രാധാന്യവും മഠത്തിലെ ജനങ്ങള്‍ക്ക് നന്നായിട്ട് അറിയാം ചെങ്കോലിന് മുകളില്‍ നന്ദിയുടെ രൂപം ഉണ്ട്. നീതിയാണ് അടയാളപ്പെടുത്തുന്നത്. ചെങ്കോല്‍ സ്ഥാപിക്കുന്നിടത്ത് നീതിയാണ് നില്‍ക്കുന്നതെന്നാണ് അര്‍ഥമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്കോലിന്റെ പ്രധാന്യം വ്യക്തമാക്കുന്ന നിരവധി കാര്യങ്ങള്‍ പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കോല്‍ തിരുവാവാടുതുറൈ അധീനത്തിന്റെതാണ്. കാലങ്ങള്‍ക്ക് മുമ്പ് നീതിപൂര്‍വ്വം ഭരണം നടത്തുവാന്‍ രാജാവിന് ചെങ്കോല്‍ വേണം. ചെങ്കോല്‍ സ്ഥാപിക്കുന്നതിലൂടെ നരേന്ദ്രമോദിക്ക് നീതിയുക്തവും തുല്യവുമായി ഭരണം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.