സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി. ഫിറോസിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നാലെയാണ് ജസ്ലയുടെ വിമര്‍ശനം. വിമര്‍ശിച്ചപ്പോള്‍ താന്‍ വേശ്യയാണെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ ഇപ്പറഞ്ഞതൊക്കെ നിങ്ങളാണെന്ന് ഓര്‍ത്തില്ല.-ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.
ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, ഫിറോസ് കുന്നുംപറമ്പിലിനോട്. താങ്കള്‍ ഈ പണി ചെയ്തത് പുറത്തു വന്നതോണ്ട് മാത്രമാണ് നിങ്ങള്‍ പെട്ടത്.. ഇത് പുറത്തറിയാതെ ചെയ്യുന്ന ധാരാളം പേരുണ്ട്. പക്ഷെ മാറ്റാരും വിമര്‍ശിക്കപ്പെടാത്ത പോലെ താങ്കള്‍ വിമര്‍ശിക്കപ്പെടുന്നതിന്റെ കാരണം. പുറത്തു ഞാന്‍ വലിയ മാന്യനാണെന്ന് പറഞ്ഞു.. മറ്റുള്ളവരെ നിരന്തരം ഉപദ്രവിക്കുകയും വിചാരണ ചെയ്യുകയും സദാചാരം വിളമ്പുകയും. ചെയ്യുന്ന ഒരു ഊളയാണ് താങ്കള്‍.
നിങ്ങളെ വിമര്‍ശിക്കുന്ന വരെ മോശക്കാരക്കുകയും. വേശ്യകളാക്കുകയും ചെയ്യുന്ന നാറിയ സ്വഭാവം താങ്കള്‍ക്കുള്ളത് കൊണ്ടാണ്. എന്നെ വിമര്‍ശിക്കുന്ന സ്ത്രീ വേശ്യയാണ്. ആരുടെ മുന്നിലും തുണി അഴിക്കുന്നവളാണ് എന്നൊക്കെ പബ്ലിക് പ്ലാറ്റഫോമിലും ചാനല്‍ ചര്‍ച്ചകളിലും വന്നു മാന്യനായി തള്ളിയപ്പോ നിങ്ങളോര്‍ത്തില്ല നിങ്ങള്‍ ആണു ഇപ്പറഞ്ഞതൊക്കെയും എന്നു.
നിങ്ങള്‍ വ്യക്തിജീവിതത്തില്‍ ഇപ്പറഞ്ഞ ഒരു മാന്യതയും പുലര്‍ത്താത്ത വളരെ വലിയ നാറിയാണെന്ന് നന്നായറിയാമായിരുന്നിട്ടും. ഞാന്‍ അന്നൊന്നും ആ രീതിയില്‍ നിങ്ങളെ അപമാനിച്ചിട്ടില്ല. പലരും പല വിഡിയോസും അയച്ചു തന്നിട്ടും എനിക്കതിന്റെ ആവശ്യമില്ല. അതയാളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞു തള്ളീട്ടുണ്ട്. പക്ഷെ വിട്ടില്ല. നിങ്ങളും നിങ്ങളുടെ ഫാന്‍സും. സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു. മനസാ വാജ അറിയാത്ത കാര്യങ്ങള്‍ എന്റെ മേലേക്ക് തള്ളി മറിച്ചിട്ടു. ഫിറോസ് താന്‍ ഒരു പന്ന പകല്‍ മാന്യനായത് കൊണ്ട് മാത്രമാണ് ഞന്‍ എന്റെ വാളില്‍ അത് ഷെയര്‍ ചെയ്തത്. സെക്സ് ഒരു പാപമൊന്നുമല്ല. എന്നാലും എന്റെ കാലമേ….