ഒളിച്ചോടിയ പ്രിൻസിയെ കാമുകനും തേച്ചു, ഒടുവിൽ അഴിക്കുള്ളിൽ

ചെങ്ങന്നൂര്‍: പണ്ട് ഒളിച്ചോടിയാൽ പോലീസു പിടിച്ചാലും കുഴപ്പമില്ലായിരുന്നു.ഇരുവരും പ്രായപൂർത്തിയായവരാണേൽ കോടതി ഇരുവരെയും തുറന്ന് വിടും. എന്നാൽ ഇപ്പോൾ കാര്യം മാറി. ഒളിച്ചോട്ടത്തിൽ പിടിച്ചാൽ രണ്ടുപേരും ജയിലിൽ ആണ്‌. ഇത് മറികടക്കാൻ കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലെ യുവതിയും യുവാവും ഒളിച്ചോടി രാജ്യം വിടാൻ ശ്രമിച്ചപ്പോൾ ബംഗ്ളാദേശ് അതിർത്തിയിൽ വയ്ച്ച് പിടിക്കുകയായിരുന്നു.ഇപ്പോൾ ചങ്ങനാശേരി ഇലഞ്ഞിമേല്‍ ലക്ഷംവീട് കോളനിയില്‍ പ്രിന്‍സിയെന്ന 30കാരി യാണ്‌ വീടും കുഞ്ഞിനെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയത്. പ്രിൻസിയെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു.

പ്രിൻസി ഭർത്താവിനേയും കുഞ്ഞിനെയും ഉപേക്ഷിച്ച് തുണിക്കടയിൽ ജോലിക്ക് നിന്ന പയ്യനുമായി മുങ്ങുകയായിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കാമുകൻ പയ്യൻ പ്രിൻസിക്കിട്ട് പണി കൊടുത്തു. പ്രിൻസിയെ വിട്ട് കാമുകൻ പയ്യൻ സ്ഥലം വിട്ടു. വീടും, ഭർത്താവും കാമുകനും ഇല്ലാതെ വലഞ്ഞ പ്രിൻസി ചങ്ങാനാശേരിയിലെ ത്തി ഒരു തുണിക്കടയിൽ ജോലിക്ക് കയറിയപ്പോഴാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രണയിച്ച് ഒളിച്ചോടാൻ ഇരിക്കുന്നവർ എല്ലാം ഒരു കാര്യം ഓർക്കുക. സമീപ കാലത്ത് ഒളിച്ചോടിയവരെ എല്ലാം പോലീസ് പൊക്കി ജയിലിൽ അടച്ചു. പ്രായപൂർത്തി വാദം ഒന്നും വിലപോവില്ല. കാരണം വീട്ടിൽ 17 വയസിൽ താഴെയുള്ള മക്കൾ ഉണ്ടോ..ഒളിച്ചോടിയ അമ്മയും ഒപ്പം അവരെ അവ്ഴി പിഴപ്പിച്ച കാമുകനും അറസ്റ്റിലാകും. ബാലാവകാശ നിയമ പ്രകാരം കുട്ടികളേ ഉപേക്ഷിച്ചതിനും പീഢിപ്പിച്ചതിനും ചുമത്തുന്ന വകുപ്പിൽ 2 പേരും ജയിലിലും ആകും. പഴയ കാലം അല്ല. കുട്ടികളേ പീഢിപ്പിച്ചാൽ മാതാപിതാക്കൾ ആയാലും അകത്ത് കിടക്കും. കുട്ടികൾ ഉള്ള അമ്മമാർ കാമുകനൊപ്പം പോകുമ്പോൾ കുട്ടികളേ ഒപ്പം കൊണ്ടുപോയാലും കുടുങ്ങും. കുട്ടികളേ തട്ടികൊണ്ട് പോയി എന്ന പിതാവിന്റെ പരാതിയിൽ അമ്മ ജയിലിലാകും. അതായത് പ്രണയിക്കുന്നവർ സൂക്ഷിക്കുക. മക്കളും ഭാര്യമാരും ആയ യുവതികളേ ഒഴിവാക്കുക. അല്ലേൽ പണി കിട്ടും എന്നു നൂറുവട്ടം ഉറപ്പ്

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലെ പ്രിൻസി മാത്രമല്ല ഇതേ വകുപ്പിൽ അകത്തായത്.  കണ്ണൂര്‍ ലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഗൾഫിലായിരുന്ന റുമൈസയുടെ ഭര്‍ത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി. റുമൈസ ഒളിച്ചോടി കുറെ ദിവസം കാമുകനൊപ്പം അടിച്ച് പൊളിച്ചിട്ടും തിരികെ വന്നാൽ സ്വീകരിക്കാൻ പ്രവാസി ഭർത്താവ് തയ്യാറായിരുന്നു. എന്നാൽ യുവതിക്ക് കാമുകനെ മതി എന്ന ഭർത്താവിന്റെ മുഖത്ത് നോക്കി പറഞ്ഞു. തന്റെ ഒപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ തനിക്കും വേണ്ട എന്നും ഡിവോഴ്സിന് തയ്യാറാണെന്നും പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.  റാഷിദിന് ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് റുമൈസ പറഞ്ഞപ്പോൾ മജിസ്ട്രേട്ട് പറഞ്ഞു, അതൊക്കെ പിന്നീട് തീരുമാനിക്കാം. ഇപ്പോൾ പോയി കുറച്ച് ദിവസം അകത്ത് കിടന്നിട്ട് എന്ന്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഇന്‍സ്റ്റാ ഗ്രാം എന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിന് പിന്നില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചു.  ഇതിനിടയില്‍ ബാംഗ്ലൂരില്‍ വച്ച് റാഷിദിന്റെ ഫോണ്‍ ഓണായപ്പോള്‍ സൈബര്‍ സെല്‍ ലൊക്കേഷന്‍ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോള്‍ റാഷിദ് ഫോണ്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസില്‍ കീഴടങ്ങിയത്.