അഞ്ച് കോടി രൂപയ്ക്ക് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ആക്രിക്കട ഉടമ പിടിയില്‍

കൊല്ലം. ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍ റഹീം ശനിയാഴ്ച പോലീസ് പിടിയിലായി.

ഇതേ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വെങ്ങൂര്‍ സ്വദേശി മുഹമ്മദ് ആഷിക്കിന് അറസ്റ്റ് ചെയ്തിരുന്നു. മൂന്നരക്കിലോയോളം തൂ്ക്കം വരുന്ന ഇരുതലമൂരിയെയാണ് ഇവര്‍ വില്‍ക്കുവാന്‍ ശ്രമിച്ചത്.

അഞ്ചു കോടി രൂപയ്ക്കാണ് ഇരുവരും ചേര്‍ന്ന് ഇരുതലമൂരിയെ വില്‍ക്കുവാന്‍ ശ്രമിച്ചത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.