നമ്മുടെ പെൺകുട്ടികൾ വീണ്ടും വീണ്ടും എന്തുകൊണ്ട് അഫ്ത്താബുമാരുടെ വലയിൽ വീഴുന്നു, അഞ്ജു പാർവതി പ്രഭീഷ്.

ദില്ലിയിൽ പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച അഫ്താബിന്റെ പ്രവൃത്തി മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. വളരെ ക്രൂരമായാണ് അഫ്താബ് ശ്രദ്ധ എന്ന പെൺകുട്ടിയെ കൊന്നു തള്ളിയത്. കൊലയ്ക്ക് ശേഷം അറക്കവാൾ ഉപയോഗിച്ചാണ് ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കിയത്. ശ്രദ്ധയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അഫ്താബ് അതേ മുറിയിൽ തന്നെ താമസിച്ചു. സൾഫ‍ർ ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ചാണ് മുറിയിലെ ചോരക്കറ ഇല്ലാതാക്കിയത്. വീട്ടുകാരെ തളളിപ്പറഞ്ഞുകൊണ്ട് ലിവിങ് ടുഗെദർ റിലേഷൻഷിപ്പിനു ചാടി പുറപ്പെടുന്ന ഏതൊരു പെൺകുട്ടിയെയും കാത്തിരിക്കുന്ന വിധിയാണ് ഡൽഹിയിലെ ശ്രദ്ധ എന്ന പെൺകുട്ടിക്കും കിട്ടിയതെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പർവതി പ്രഭീഷ്.

അഞ്ജുവിന്റെ കുറിപ്പിങ്ങനെ,

ഡേറ്റിങ്ങ് ആപ്പ് വഴി ഒരുത്തനെ കണ്ടതും അവനാരാണ് എന്താണെന്നറിയാതെ, തിരയാതെ അന്നു വരെ താങ്ങായി തണലായി നിന്ന വീട്ടുകാരെ തളളിപ്പറഞ്ഞുകൊണ്ട് ലിവിങ് ടുഗെദർ റിലേഷൻഷിപ്പിനു ചാടി പുറപ്പെടുന്ന ഏതൊരു പെൺകുട്ടിയെയും കാത്തിരിക്കുന്ന വിധിയാണ് ഡൽഹിയിലെ ശ്രദ്ധ എന്ന പെൺകുട്ടിക്കും കിട്ടിയത്. അതിൽ തെല്ലും വിഷമം തോന്നുന്നില്ല. അവളെ കൊന്ന് 35 കഷണങ്ങളാക്കി, മൂന്നു ആഴ്ച റഫ്രിജറേറ്ററിൽ ആ ശരീരഭാഗങ്ങൾ സൂക്ഷിച്ച , ശേഷം അവ 18 ദിവസങ്ങൾ കൊണ്ട് നഗരത്തിലെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച അഫ്ത്താബ് പൂനാവാലിയ എന്ന കൊടുംക്രിമിനലിന് പ്രണയമെന്നത് പതിവുപോലെ ഇരപിടുത്തം മാത്രമായിരുന്നു.

അവൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വിളിച്ചുപ്പറയുന്നത് ഒരൊറ്റ കാര്യം മാത്രം -Never ever judge a book a by its cover. നമ്മുടെ നാട്ടിലെ നമ്മളിട ഗുൽമോഹർ ചോട്ടിൽ ചേച്ചിപ്പെണ്ണുങ്ങളെ കാത്തിരിക്കുന്ന ദാറ്റ് സെയിം പുരോഗമന മുഖമൂടിയിട്ടു സെക്ഷുവൽ പ്രിഡേഷൻ ലക്ഷ്യമിട്ടു നടക്കുന്ന ഒരു കൊടും ക്രിമിനലാണ് ഇവനും. ഇവറ്റകളുടെയൊക്കെ ഒരു രീതിയാണിത്. പുറമേയ്ക്ക് കട്ട മാനവിക – ഫെമിനിസ്റ്റ് -പുരോഗമന – നവോത്ഥാന കുപ്പായമിട്ട് അകമേയ്ക്ക് കട്ട ലിംഗവിശപ്പും അരാജകത്വവും ക്രിമിനലിസവും ഒളിപ്പിച്ച് ഫേക്ക് ഫെമിനിച്ചി പെണ്ണുങ്ങളുടെ പാവാട അലക്കി തേച്ചു കൊടുക്കും.

ഇവറ്റകളുടെ ഒരു രീതി ഇങ്ങനെയാണ്. സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യണം. സ്വന്തം ശാരീരിക ആവശ്യം തൃപ്തിപ്പെടുത്താൻവേണ്ടി മാത്രം ലിവിങ് റിലേഷൻഷിപ്പ്. ആ റിലേഷൻഷിപ്പിനിടെ തന്നെ വേറെയും സെറ്റപ്പുകൾ. ഒപ്പം പാർട്ണറെ കൈമാറ്റം ചെയ്യൽ, രഹസ്യമായി വീഡിയോ പിടുത്തം ഇത്യാദി കാര്യങ്ങൾ. ഇതെങ്ങാനും ലിവിങ് പാർട്ണർ ചോദ്യം ചെയ്താൽ പിന്നെ വെട്ടി നുറുക്കി ഫ്രീസറിലാക്കി വച്ചിട്ട് ശരീര ഭാഗങ്ങൾ നാട്ടിലെമ്പാടും ഡെപ്പോസിറ്റ് ചെയ്യൽ.

എണ്ണമറ്റ വാർത്തകൾ കൺമുമ്പിൽ കണ്ടാലും നമ്മുടെ പെൺകുട്ടികൾ വീണ്ടും വീണ്ടും എന്തുകൊണ്ട് അഫ്ത്താബുമാരുടെ വലയിൽ വീഴുന്നുവെന്നറിയില്ല. പ്രണയമാണ് ജീവിതത്തിന്റെ നിറവും ഹരവുമെന്ന് കരുതിയിരുന്നൊരു പെൺകുട്ടി, തൻ്റെ അഫ്ത്താബ് ഫ്രോഡല്ല വിശുദ്ധനെന്നു കരുതിയ ആ പെണ്ണിന് കരുതലിന്റെ ആഴിയിൽ വെന്തുരുകിയ ഒരു പെറ്റവയറിന്റെയോ അച്ഛൻ തണലിൻ്റെയോ തിരിച്ചുപിടിക്കൽ ശ്രമത്തിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനെതിരെ വൈകാരികപ്രതികരണം നടത്തി നടന്നുപോയ അവളെ കൊല്ലപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടെങ്കിലും കണ്ടെത്താനായത് അതേ കരുതൽ. മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്, കൊടുംക്രിമിനൽ അഫ്ത്താബിൻ്റെ മുഖംമൂടി അഴിഞ്ഞുവീണത്.

ശ്രദ്ധ ഒരു പ്രതീകം മാത്രമാണ്. കുടുംബം എന്ന വ്യവസ്ഥിതിയിൽ വിശ്വസിക്കാത്ത, പാട്രിയാർക്കിയെന്നത് സമൂഹത്തിന്റെ ബാധ്യതയെന്ന് വിശ്വസിച്ചുപ്പോരുന്ന കുറേ സാമൂഹ്യവൈറസുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതം അടിച്ചുപൊളിയാക്കുന്ന യുവത്വങ്ങളിൽ ചിലരെങ്കിലും ഇവരുടെ വലയത്തിൽ വീണുപോകുന്നുണ്ട്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു കാര്യം ഓർക്കുക – നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിക്കാൻ പെറ്റവയറോളം മറ്റാരും ഉണ്ടാവില്ല ഈ ഭൂമിയിൽ. നിങ്ങളെ തണലിലേറ്റി നടത്താൻ ഒരച്ഛൻ കൊള്ളുന്ന വെയിലോളം ചൂട് മറ്റാരും കൊള്ളില്ല. വീടെന്ന സുരക്ഷിതത്വത്തിന്റെ നാലുചുമരുകൾ നിങ്ങളെ കാക്കുന്നത് പോലെ മറ്റാർക്കും കാക്കാനും കഴിയില്ല. നിങ്ങളോടുള്ള അടങ്ങാത്ത സ്നേഹവായ്പ് ഒന്ന് കൊണ്ട്മാത്രമാണ് നിങ്ങൾ വഴിതെറ്റി നടക്കുന്നുവെന്ന് തോന്നുമ്പോൾ അച്ഛനമ്മമാർ പിന്നെയും പിന്നെയും നിങ്ങളുടെ വഴി തടഞ്ഞ് നില്ക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ വഴിയാണ് ശരിയെങ്കിലും തള്ളച്ചിറകിൽ ഒതുക്കാൻ ശ്രമിക്കുന്നത് കരുതലിന്റെ ആധികൃം കൊണ്ടാണ്. വഴിതട്ടി മാറ്റി മുന്നോട്ട് പോകാൻ നിങ്ങളിലെ വ്യക്തിക്ക് അധികാരമുണ്ടെങ്കിലും ഒരു നിമിഷമെങ്കിലും ജാഗ്രതയോടെ പരതുക – നിങ്ങൾ നടന്നുപോകാൻ വെമ്പൽ കൊള്ളുന്ന ആ വഴിയിൽ മരണം പതി ഇരിപ്പില്ലെന്ന്! Never ever judge a person by his/her social media attitudes or posts!