ട്രെയിനിൽ സൗഹൃദം നടിച്ച് മദ്യം നൽകി, വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പത്തനംതിട്ട സ്വദേശിയായ സൈനികൻ അറസ്റ്റിലായി.

ആലപ്പുഴ. ട്രെയിനിൽ സൗഹൃദം സ്ഥാപിച്ച് അടുത്ത് കൂടി മദ്യം നൽകി, വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ പത്തനംതിട്ട സ്വദേശിയായ സൈനികൻ അറസ്റ്റിലായി. ട്രെയിനിൽവച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ സൈനികൻ പീഡിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാജധാനി എക്‌സ്‌പ്രസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. അറസ്റ്റിലായ പ്രതീഷ് കുമാർ ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

ഉടുപ്പിയിൽ നിന്നാണ് വിദ്യാർത്ഥിനി ട്രെയിനിൽ കയറിയത്. പ്രതി പിന്നീട് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് മദ്യം നൽകി ലൈംഗിക അതിക്രമം നടത്തി. ട്രെയിൻ തിരുവനന്തപുരത്തെത്തിയപ്പോൾ വിദ്യാർത്ഥിനി ഇറങ്ങി. വീട്ടിലെത്തിയ ശേഷം ഭർത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് പെൺകുട്ടി വിവരങ്ങൾ പറയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തോടെ കഴിഞ്ഞ ഒരു മാസമായി യുവതി വിഷാദ രോഗത്തിന് ചികിത്സയിൽ കഴിയുകയാണ്.