സുരേഷ് ​ഗോപി തൃശൂരിൽ ജയിക്കണം, ഇത്തവണ തോറ്റാൽ ഇനി മത്സരത്തിന് ഇറങ്ങരുത്- ബൈജു

മലയാളത്തിന്റെ പ്രിയ താരം ബൈജു സന്തോഷ് സുരേഷ് ​ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. രാഷ്ട്രീയ പ്രവർത്തനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, ഞാൻ ഒരിക്കലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും ബൈജു പറയുന്നു. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അത് സുരേഷ് ​ഗോപിയ്‌ക്കെ കഴിയൂ. ഇത്തവണ കൂടി ജയിച്ചില്ലെങ്കിൽ തൃശൂരിൽ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് ബൈജു പറയുന്നത് വാക്കുകളിങ്ങനെ,

ജനങ്ങൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. എം.പി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുന്നതൊക്കെ സുരേഷ് ഗോപി ചെയ്തിട്ടുണ്ട്. അടുത്ത തവണ അയാൾ തൃശൂരിൽ മത്സരിക്കുന്നുണ്ടല്ലോ? ജയിക്കുമോ എന്ന് നോക്കാം. തൃശൂർ ഉള്ളവർ പറഞ്ഞത് അടുത്ത തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. നമുക്ക് നോക്കാം എന്താ സംഭവിക്കുക എന്ന്. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുന്നത് കൊണ്ട്, തൃശൂരിൽ നിന്നും സുരേഷ് ഗോപി ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ഗുണം ലഭിക്കുമായിരിക്കും. പക്ഷെ ഇത്തവണ ജയിച്ചില്ലെങ്കിൽ ദയവ് ചെയ്ത് പിന്നീട് ആ വഴിക്ക് പോകരുതെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരം ആയിരിക്കണം. ഇനി മത്സരിക്കില്ല എന്ന് അദ്ദേഹവും എന്നോട് പറഞ്ഞു

ഇന്നസെന്റ്, മുകേഷ്, ​ഗണേഷ് കുമാർ എന്നിവരെക്കുറിച്ചും ബൈജു പറഞ്ഞു. ഗണേഷ് കുമാർ മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സിനിമ നടൻ എന്നതിലുപരി നല്ലൊരു രാഷ്‌ട്രീയക്കാരനാണ് ഗണേഷ് കുമാർ. സുരേഷ് ഗോപിയും മന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇന്നസെന്റ് ചേട്ടൻ ചുമ്മാ ഒരു രസത്തിന് വേണ്ടി നിന്നതാണ്. ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം ജയിക്കുമെന്ന്. രണ്ടാമത് നിന്നപ്പോൾ തോറ്റു. അത് അദ്ദേഹം ജയിക്കണമെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും. മുകേഷ് രണ്ടാമത്തെ പ്രാവശ്യം എംഎൽഎ ആയി. ആദ്യത്തേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പ്രവർത്തനം കാര്യക്ഷമമാക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. കുറച്ച് പ്രശ്‌നമുണ്ട് ഭരണത്തിലെന്ന് മുകേഷിനോട് പറഞ്ഞിരുന്നു’