എനിക്കിനി അച്ഛനില്ലല്ലോയെന്ന് ചോദിച്ച് അലറിക്കരഞ്ഞ് മനോജ് കെ ജയന്റെ ഭാര്യ, ഓസ്കാർ അഭിനയമെന്ന് വിമർശനം

പ്രശസ്‌ത ഗായകനും സംഗീത സംവിധായകനും നടൻ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയൻ അന്തരിച്ചത് കഴിഞ്ഞ ദിവസമാണ്. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. പിതാവിന്റെ മരണവാർത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടൻ തളർന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ… എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്.

മനോജ് കെ ജയനും മകളും സമാധാനിപ്പിക്കാൻ നോക്കിയിട്ടും ആശയുടെ സങ്കടം അണപൊട്ടിയൊഴുകി, കെ.ജി ജയന്റെ മൃതദേഹത്തിൽ ഏറെനേരം വീണ് കരഞ്ഞു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ആശയെ പരിഹസിച്ച് നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

ഇതൊക്കെയാണ് ഓസ്കാർ അഭിനയം, എന്തൊരു ഓവർ… അച്ഛനെ നോക്കി വീട്ടിൽ നിൽക്കാമായിരുന്നില്ലേ..? മരിച്ച് കഴിഞ്ഞ് ആരെ കാണിക്കാനാണ് ഇങ്ങനെ കരയുന്നത്?, മനോജിനേക്കാൾ വലിയ നടിയാണ് ഭാര്യയെന്ന് ഇത് കാണുമ്പോൾ മനസിലാവും എന്നിങ്ങനെ നീളുന്നു പരി​ഹസിച്ചുള്ള കമന്റുകൾ. അതേസമയം ചിലർ ആശയെ അനുകൂലിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്.