മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി സോമന്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടിയിരുന്നു. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു പി.സി സോമന്‍.