മകൾക്ക് അഞ്ച് വയസ്സുള്ളപ്പോളാണ് അർബുദം ബാധിക്കുന്നത്-​ഗൗതമി

തെന്നിന്ത്യൻ സിനിമമേഖലയിലെ രണ്ട് പ്രീയപ്പെട്ട താരങ്ങളാണ് കമൽഹാസനും ​ഗൗതമിയും.ഇവരുടെ വിവാഹവും വേർപിരിയലും ആരാധകരെ വേദനിപ്പിച്ചിരുന്നു.13 വർഷം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2016ഒക്ടോബറിലാണ്.അഭിനയതാവായ കമൽഹാസൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചിരുന്നു.ബാലതാരമായ സിനിമയിലെത്തിയ താരം ഇപ്പോഴും നിറസാന്നിധ്യമാണ്.മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങളോടൊപ്പം പ്രവർത്തിച്ച ​ഗൗതമി വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

ഇപ്പോളിതാ മകളെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.മകൾക്ക് അഞ്ച് വയസുള്ളപ്പോഴാണ് എനിക്ക് അർബുദം ബാധിച്ചത്.ആദ്യം വേണ്ടത് കരുത്ത്പിന്നെ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള നല്ല മനസ്.രണ്ടും അത്ഭുതം പോലെ സംഭവിച്ചു.സ്‌നേഹമുള്ളവരുടെ പിന്തുണ എന്നെ ജീവിതത്തിലേക്ക് മടങ്ങി വരാൻ പ്രേരിപ്പച്ചു.ഒരു ചെറിയ കുട്ടി എന്ന നിലയിലല്ല,മറിച്ച് ആത്മധൈര്യമുള്ള വ്യക്തിയെന്ന നിലയിലാണ് മകളെ വളർത്തിയത്.ഓരോ ചുവടിലും അവൾ എനിക്കൊപ്പം നിന്നു.നന്നേ ചെറുപ്പത്തിൽ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്ന് വന്നത് കൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും അവൾക്ക് നല്ല അറിവുണ്ട്.

എട്ട് വയസ് വരെ മകൾ സുബ്ബലക്ഷ്മിയ്ക്ക് അമ്മ ആരാണെന്ന് അറിയില്ലായിരുന്നു.പിന്നെ കേട്ടു അമ്മ സിനിമ താരമാണെന്ന്.അത് കഴിഞ്ഞ് അറിഞ്ഞു അമ്മയുടെ മൂല്യം.സിനിമയിൽ നിന്നും ഇടവേള എടുത്തതും പതിനാറ് വർഷം കഴിഞ്ഞ് മടങ്ങി വന്നതും എന്റെ മാത്രം തീരുമാനമായിരുന്നു.എന്നാൽ ഈ മടങ്ങി വരവിന് കാരണം മകൾ തന്നെനടി അവതാരക,സാമൂഹ്യ പ്രവർത്തക തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു.എന്നാൽ ഏറ്റവും പ്രധാന്യം നൽകുന്നത് അമ്മയുടെ റോളിനാണ്