കുടുംബസമേതം ​ഗ്ലാസ്സുകഴിക്കുന്ന വീഡിയോ പങ്കുവെച്ച് ലെന

മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അത് സഫലമായി. പക്ഷേ പ്രതീക്ഷ രീതിയിൽ എത്തിപ്പെടാനായില്ലെന്ന് നടി ലെന പറഞ്ഞു. മലയാളസിനിമയിൽ നിന്നും ലെന ഇടയ്ക്കൊന്നു മാറി നിന്നിരുന്നു. അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു ലെന നടത്തിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലെന പങ്കുവച്ച രസകരമായൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്നാണ് വീഡിയോയ്ക്ക് ലെന പേരു നൽകിയിരിക്കുന്നത്. “2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തിൽ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്സ് ഗ്ലാസായിരുന്നു അത്.)” “ഈ വർഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ കോക്ക്ടെയിൽ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിൾ കേക്ക് ടോപ്പർ ഉണ്ടാക്കി. ഒരു ഹൊററിനു വേണ്ടി ഞങ്ങളെല്ലാവരും ഗ്ലാസ് കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടിൽ പരീക്ഷിക്കരുതെന്നും ലെന കുറിച്ചു

ലെനയേ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു.2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. സാജൻ ബേക്കറി സിൻസ് 1962 ആണ് ലെന മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.