18വയസില്‍ താഴെയുള്ള കുട്ടികളുടെ റോഡപകടങ്ങള്‍ കൂടുന്നു

ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരെ വന്ന വാഹനം ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു..
പുല്ലുവിള ലിയോ തേര്‍ട്ടീന്ത് എച്ച്എസ്എസ് പഠിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു തെറിച്ചു വീണ് മരിച്ചത്..

കേരളത്തില്‍ ഇപ്പോള്‍ 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തകള്‍ ആണ് ഓരോ ദിവസവും കേള്‍ക്കുന്നത്..18 വയസ്സിനു താഴെയുള്ള കുട്ടികള്‍ ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും വാഹനം നല്‍കുന്നവര്‍ക്കും കര്‍ക്കശമായി നിയമനടപടികള്‍ നേരിടേണ്ടി വരും, എന്ന് നിയമം നിര്‍ബന്ധമാക്കിയിട്ടും പോലീസിനും ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കും പുല്ലു വില കൊടുത്താണ് മാതാപിതാക്കളും ബന്ധുക്കളും പ്രായപൂര്‍ത്തിയാകും മുന്‍പ് വാഹനം നല്‍കി മക്കളെ സപ്പോര്‍ട്ട് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് …