ദുബായിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് കണ്ണൂരിൽ എമർജൻസി ലാന്റിങ്ങ്

കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാർ കാരണം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കി. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അല്പ സമയത്തിനകമാണ്‌ യന്ത്ര തകരാർ കണ്ടെത്തിയത്. ഈ സമയം കോഴിക്കോടിലേക്ക് തിരികെ പോകുന്നതിലും എളുപ്പം കണ്ണൂരിൽ ഇറക്കുന്നതായിരുന്നു.

സപ്റ്റംബർ 28നു രാവിലെയാണ് സംഭവം നടക്കുന്നത്. ഇന്ന് രാവിലെ 9 -52 ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 11.05 ഓടെ കണ്ണൂരിൽ ഇറക്കിയത്.അതായത് രാവിലെ 9.52നു കരിപ്പൂരിൽ നിന്നും പറന്ന് ഉയർന്നു എങ്കിൽ വിമാനം 1 മണിക്കൂറും 12 മിനുട്ടും പറന്നു എന്നാണ്‌ കണക്കാക്കേണ്ടത്. ഈ സമയം കടലിനു മുകളിൽ ആയിന്നു വിമാനം. ഒരു പക്ഷേ യാത്രക്കിടയിൽ തന്നെ തിരികെ വന്ന് കണ്ണൂരിൽ അടിയന്തിര ലാന്റിങ്ങ് നടത്തിയതായിരിക്കാം. കരിപ്പൂറിനേ മറികടന്ന് കണ്ണൂർ വിമാനത്താവളം അടിയന്തിര ലാന്റിങ്ങിനു തിരഞ്ഞെടുക്കാൻ ഒരു പക്ഷേ വിമാനത്താവളത്തിന്റെ പ്രത്യേകത കൂടിയാകാം കാരണം എന്നും ചൂണ്ടി കാട്ടുന്നു.

കരിപ്പൂരിൽ നിന്നും പറന്ന് ഉയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയിലേക്കുള്ള യാത്രാ മധ്യേ ആകാശത്ത് വയ്ച്ചാണ്‌ തകരാർ കാണുന്നത്. തുടർന്ന് തിരികെ വന്ന് കണ്ണൂരിൽ അടിയന്തിര ലാന്റിങ്ങ് നടത്തുകയായിരുന്നു. കോഴിക്കോട് ടേബിൾ ടോപ്പ് വിമാനത്താവളം ആയതിനാൽ സുരക്ഷിത ലാന്റിങ്ങ് കൂടി ലക്ഷ്യം വയ്ച്ചാണ്‌ കണ്ണൂരിൽ എത്തിയത്.

വീഡിയോ കാണാം