തമിഴിലെ എന്റെ തോമസ് കുട്ടി വിവേക് ആയിരുന്നു ,ആലപ്പി അഷ്റഫ്

തമിഴ് നടൻ വിവേക് പുലർച്ചെയാണ് അന്തരിച്ചത്. വിവേകാനന്ദൻ എന്നാണ് യഥാർത്ഥ പേര്. ഹൃദയാഘാതത്തെ തുടർന്ന ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൂട്ടിംഗ് സെറ്റിൽ വെച്ചു കുഴഞ്ഞു വീണതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇൻ ഹരിഹർ നഗർ തമിഴ് റീമേക്കിൽ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുകയാണ് ആലപ്പി അഷ്റഫ്.

”ഇൻ ഹരിഹർ നഗർ ” എന്ന സിനിമ തമിഴിൽ “എംജിആർ നഗർ “എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം….

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ കൊറോ​ണ​റി ആ​ൻ​ജി​യോ​ഗ്രാ​മും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​സി​എം​ഒ​യി​ൽ പ്ര​വേ​ശിപ്പി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ഇന്ന് പുലർച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.