വളരെ കഷ്ടപ്പെട്ടാണ് ഞാൻ ജീവിക്കുന്നത്, ലോൺ അടക്കാത്തതുകൊണ്ട് കാർ സി സി കാർ എടുത്ത് കൊണ്ട് പോയിട്ടുണ്ട്- അഞ്ജലി നായർ

ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രം​ഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ ‘നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം ‘ബെൻ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.

തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. അനീഷും അഞ്ജലിയും വിവാഹമോചിതരാണ്. ഇപ്പോളിതാ ജീവിതത്തിൽ അൻുഭവിച്ച ബുന്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് താരം, വാ്കകുകൾ,

നല്ല കഥാപാത്രങ്ങൾ എന്നെ തേടി ഇനിയും വന്നാൽ അതിന്റെ കാരണം ദൃശ്യം 2 തന്നെയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നല്ല കഥാപാത്രങ്ങൾ അല്ല വരുന്നത് എങ്കിലും എനിക്ക് അത് ചെയ്തെ പറ്റു. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാൻ ജീവിതച്ചത്. എനിക്ക് ലോൺ തന്ന ബാങ്കിലെ മാനേജർമാർക്ക് അറിയാം എത്ര തവണ ലോൺ മുടങ്ങിയിട്ടുണ്ടെന്നു. തവണ തിരിച്ചടയ്ക്കാൻ കഴിയാത്തത് കൊണ്ട് എന്റെ കാർ സി സി കാർ എടുത്ത് കൊണ്ട് പോയിട്ടുണ്ട്. അത്യാവശ്യത്തിന് പണയം വെച്ച എന്റെ മോളുടെ മാലയും കമ്മലും പണം തിരിച്ചടക്കാൻ കഴിയാഞ്ഞതിന്റെ പേരിൽ ജപ്‌തി ചെയ്തു പോയിട്ടുണ്ട്.

അവസരങ്ങൾക്ക് വേണ്ടിയോ ഉൽഘാടനങ്ങൾക്ക് വേണ്ടിയോ ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിനോ വഴിവിട്ട രീതിയിലോ പോകാൻ ആഗ്രഹിക്കാത്ത ഒരാൾ ആണ് ഞാൻ. അത് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്. പ്രാധാന്യം ഉള്ള റോൾ ആണെങ്കിലും പ്രാധാന്യം കുറവുള്ള റോൾ ആണെങ്കിലും നമുക്ക് ഒരു വരുമാനം ആണ് ഉണ്ടാകുന്നത്. സംവിധായകർ വിളിക്കുമ്പോൾ പ്രാധാന്യക്കുറവാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയാൽ ആ റോൾ ചെയ്യാൻ വേറെ ഒരുപാട് പേരുണ്ട്. ഞാൻ അത് വേണ്ടെന്നു വെച്ചാൽ നഷ്ട്ടം എനിക്ക് മാത്രം ആന്ന്