അധികം വാക്‌സിന്‍‍ അനുവദിച്ച്‌ കേന്ദ്രം, 1.84 ലക്ഷം ഡോസ് മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് എത്തും

ന്യൂദല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിന് അധികം വാക്‌സിന്‍ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 53.25 ലക്ഷം ഡോസ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ കേരളത്തിന് മാത്രം 1.84 ലക്ഷം വാക്‌സിന്‍ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇത് വിതരണം ചെയ്യും.

കഴിഞ്ഞാഴ്ച നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 1.84 ലക്ഷം ഡോസ് കൂടി നല്‍കിയിരിക്കുന്നത്.

നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡും 75000 ഡോസ് കൊവാക്‌സിനുമാണ് കഴിഞ്ഞാഴ്ച സംസ്ഥാനത്തിന് ലഭിച്ചത്. കേരളത്തില്‍ വാക്‌സിന് ക്ഷാമം ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയി്ച്ചിരുന്നു. ഇതുവരെ 17.49 കോടി വാക്‌സിനുകളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.