അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീരാമന് ഒരു ലക്ഷം ലഡ്ഡു നിർമ്മിക്കാൻ തിരുമല തിരുപ്പതി ദേവസ്വം

തിരുപ്പതി: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ശ്രീരാമന് ഒരു ലക്ഷം ലഡ്ഡു. തിരുമല തിരുപ്പതി ദേവസ്വം ആണ് ലഡ്ഡു സമർപ്പിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ആണ് തിരുപ്പതി ലഡ്ഡു വിതരണം ചെയ്യുന്നത്. അയോധ്യയിലെ എല്ലാ ശ്രീരാമ ഭക്തർക്ക് ഒരു ലക്ഷം തിരുപ്പതി ലഡ്ഡു പ്രസാദമായി നൽകുമെന്ന് അറിയിച്ചു.

25 ഗ്രാം വീതം ഭാരമുള്ള ലഡുകളാണ് രാമക്ഷേത്രത്തിന് സമർപ്പിക്കുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എവി ധർമ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്.