ആ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു, അവസരം നഷ്ടപ്പെടുത്തിയ രംഗത്തെക്കുറിച്ച് ബാബു ആന്‍റണി

മലയാളികളുടെ ഒരു കാലത്തെ ആക്ഷൻ ഹീറോ ബാബു ആന്റെണിയായിരുന്നു. നായകനോടൊപ്പം ബാബു ആന്റെണി ഉണ്ടെന്ന് അറിഞ്ഞാൽ മനസ്സമാധാനത്തോടെ ഇരുന്ന് സിനിമ കാണുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. വില്ലനായും നായകനായും തിളങ്ങിയ താരം. മിക്ക സിനിമകളിലും ബാബു ആൻറണി ആരുടെ കൂടെയാണെന്ന് പ്രവചിക്കുക ബുദ്ധിമുട്ടായിരുന്നു.

ഇടയ്ക്ക് തന്റെ വിശേഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചേർന്ന് ക്‌ളൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയിൽ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആൻറണി.‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണതെന്ന് ബാബു പറയുന്നു. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നുവെന്നും ബാബു ആന്റെണി പറയുന്നു. ഒമർ ലുലുവിൻറെ സംവിധാനത്തിലുള്ള പവർസ്റ്റാറാണ് ബാബുവിൻറെ പുതിയ ചിത്രം.

ബാബു ആൻറണിയുടെ കുറിപ്പ്

‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദി’- ബാബു ആന്റണി കുറിക്കുന്നു.