വീട്ടിലേക്ക് വിളിക്കാതെ ഒരു അതിഥിയെത്തി, പെട്ടന്നുതന്നെ അത് ഞങ്ങൾക്ക് പ്രീയപ്പെട്ടതായി മാറി- ബഷീർ ബഷി

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്. താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്. ബഷീറിനും രണ്ട് ഭാര്യമാർക്കും യൂട്യൂബ് ചാനലുകളുമുണ്ട്

ഇപ്പോളിതാ വീട്ടിലേക്ക് അനുവാദം ചോദിക്കാതെകടന്നുവന്ന അതിഥിയെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ബഷീറെത്തിയത്. വാക്കുകൾ, സുഹൃത്തിനും മകനുമൊപ്പം വീട്ടിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്ഷീണിതനായ ഒരു പട്ടിക്കുട്ടി വന്നത്. അന്ന് ഭക്ഷണം കൊടുത്തു, പിന്നെ ആൾ ഇവിടുന്ന് പോയിട്ടില്ല,

സുനൂനും മോനും പട്ടിക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്, പക്ഷേ അവർക്ക് പേടിയാണ്. ഞങ്ങൾക്ക് അങ്ങനെ തൊടാനൊന്നും പറ്റില്ല, ജിനുവാണ് ഓമനിക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം. പട്ടിക്കുട്ടി എന്ന് വിളിക്കുന്നത് നിർത്തി ഞങ്ങൾ ടോബി എന്ന് വിളിക്കാൻ തുടങ്ങി. പുറമെ നിന്ന് വന്നതിന്റെ പ്രശ്‌നങ്ങളൊന്നും ടോബിയിൽ കാണാനില്ല.എന്നോട് അവനങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാൻ വരാറില്ല. വീട്ടിൽ വളർത്തുന്നതിൽ കുഴപ്പമില്ല, പക്ഷേ, കുറച്ച് നിബന്ധനകളൊക്കെയുണ്ട്