പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി; മന്ത്രിയായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി

തിരുവനന്തപുരം. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വിഡി സതീഷന്‍ എത്തിയത് പിന്‍വാതിലിലൂടെയാണെന്ന അപകര്‍ഷതാബോധം അദ്ദേഹത്തിനുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അനുഭവ പരിചയമില്ലാത്ത വ്യക്തിയായതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി.

പ്രതിപക്ഷ നേതാവിനെ കണ്ട് വന്ദിച്ചാല്‍ മാത്രമേ മന്ത്രിപ്പണി എടുക്കുവാന്‍ കഴിയു എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടെന്നും റിയാസ് പറഞ്ഞു. മന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുകയാണ്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്.വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും റിയാസ് പറഞ്ഞു.