ബൈജൂസ് ആപ്പ് തകർച്ച പൂർണ്ണം, നഷ്ടം 50ബില്യൺ കടന്നു

വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ആപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 22.5 ബില്യൺ രൂപയുടെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലോകത്തേ ഏറ്റവും വലിയ എഡ്യൂകേഷണൽ ആപ്പായ ബൈജൂസിന്റെ തകർച്ച അതിന്റെ പൂർണ്ണതിയിലേക്ക് എത്തുകയാണ്‌. ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നവർ എല്ലാം തന്നെ ഇപ്പോൾ വിട്ട് പോവുകയോ കരാർ നിർത്തുകയോ ചെയ്തിരിക്കുന്നു.മാത്രമല്ല ബൈജുവിന്റെ കടബാധ്യത പതിനായിരം കോടിക്ക് മുകളിലാണ്‌. അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങൾക്ക് മാത്രം 1.2 ബില്യൺ ഡോളർ നല്കാനുണ്ട്. മുമ്പത്തെ 24 ബില്യൺ രൂപയുടെ നഷ്ടം ആയിരുന്നു ബൈജൂസ് ആപ്പിനു ഉണ്ടയത്. ഇതോടെ കടത്തിനൊപ്പം നഷ്ട കണക്കൂം പെരുകി ഇപ്പോൾ സ്ഥാപനം തകർന്ന അവസ്ഥയിലാണ്‌.

മലയാളികളായ ബൈജൂ രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ആണ്‌ ബൈജൂസ് ആപ്പിന്റെ പ്രധാന സംരഭകരും സ്ഥാപകരും. വൻ ലാഭത്തിലും കൃത്യമായ വരുമാനവും ഉണ്ടായിരുന്ന ബൈജൂസ് ആപ്പിൽ കടം വാങ്ങിയ പണം എല്ലാം ബൈജൂ രവീന്ദ്രനും ഭാര്യയും എന്ത് ചെയ്തു എന്നതാണിപ്പോൾ ദുരൂഹത. ബൈജൂസ് ഇന്റർനെറ്റ് ആപ്പ് ആയതിനാൽ അതിനു മറ്റ് ബിസിനസിനേ പോലെ ചിലവുകൾ ഇല്ല. ക്ളാസുകൾ ഓൺലൈനിൽ ആയതിനാൽ കെട്ടിടം ഓഫീസ് ചിലവുകൾ പോലും നിസാരമായിരുന്നു. കൃത്യമായി മാസം മില്യൺ കണക്കിനു വരുമാനം ഫീസിനിനത്തിൽ കുട്ടികളിൽ നിന്നും ലഭിക്കുന്നതായിരുന്നു

ബൈജൂസ് ആപ്പിന്റെ തകർച്ചക്ക് പിന്നിൽ ബൈജു- ദിവ്യ ദമ്പതിമാരുടെ പണത്തോടുള്ള അത്യാർത്തി ആയിരുന്നു എന്നാണ്‌ വരുന്ന വിവരങ്ങൾ. ബൈജൂസ് ആപ്പ് വൻ ഹിറ്റായി വൻ വരുമാനം വന്ന് തുടങ്ങിയപ്പോൾ ഇതര മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമം നടത്തി. പലയിടത്തും നിക്ഷേപൻ നടത്തിയത് നഷ്ടപ്പെട്ടു. ബിൽ ഗേറ്റ്സിന്റെ വരെ അടുത്ത സുഹൃത്തും പ്രശംസയും പിടിച്ച് പറ്റിയ ബൈജൂ- ദിവ്യാ ഗോകുൽ ദമ്പതിമാർ ശ്രമിച്ചത് ലോകത്തേ മറ്റൊരു വ്യവസായ ഭീമൻ ആകുക എന്നതായിരുന്നു. എന്നാൽ നല്ല ലാഭത്തിൽ പോയിരുന്ന ബൈജൂസ് ആപ്പ് എന്ന സ്വന്തം ബിസിനസ് കൂടി ഇപ്പോൾ തകർന്ന് തരിപ്പണമായ അവസ്ഥയിൽ ആയി കാര്യങ്ങൾ

ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ മാതൃകയായിരുന്നു ആയിരുന്ന ബൈജൂസ്. ഇപ്പോൾ ഇന്ത്യൻ കമ്പിനി എന്ന പേരിൽ അമേരിക്കയിൽ നിന്നും ബില്യൺ കണക്കിനു കടം എടുത്ത് രാജ്യത്തിനു തന്നെ ബൈജൂസ് ചീത്തപ്പേർ ഉണ്ടാക്കി.അടിവരയിടുന്നു. 1.2 ബില്യൺ ഡോളർ വായ്‌പയിൽ ഉടമ്പടി ലംഘിച്ചതിനെത്തുടർന്ന് ഈ വർഷം ബൈജൂസിനെതിരെ കടക്കാർ കേസെടുത്തു.ബൈജൂസ് ആപ്പിന്റെ ആസ്തികൾ ജപ്തി ചെയ്ത് പണം വസൂലാക്കാനും നീക്കം തുടങ്ങി കഴിഞ്ഞു. ഇങ്ങിനെ വന്നാൽ ബൈജൂ ആപ്പ് തന്നെ ഇല്ലാതാകും എന്ന അവസ്ഥ വരും. ബൈജൂസ് ആപ്പ് കമ്പിനി ഇനി ആരും ഏറ്റെടുക്കാൻ സാധ്യത കുറവാണ്‌. കാരണം 50 ബില്യൺ രൂപയിൽ അധികം നഷ്ടം തന്നെ ഉണ്ട്. ബില്യൺ കണക്കിനു ഡോലറിന്റെ കടം വേറെയും. അദ്ധ്യാപകനിൽ നിന്ന് രാജ്യത്തെ ഏറ്റവും മൂല്യവത്തായ ടെക് സ്റ്റാർട്ടപ്പിന്റെ തലവനിലേക്കുള്ള ഉയർന്ന ബൈജു രവീന്ദ്രന്റെ പണത്തിനൊടുള്ള ആർത്തി തന്നെയാണ്‌ ബിസിനസ് ഈ വിധം തകർന്നത് എന്നും വിലയിരുത്തുന്നു

ഒരിക്കൽ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായിരുന്നു ബൈജൂസ് ആപ്പ്. ആ സമയത്താണ്‌ അമേരിക്കയിൽ ബിസിനസ് വ്യാപിപ്പിച്ചതും അവിടെ അനവധി സ്ഥാപനങ്ങൾ വാങ്ങി കൂട്ടുകയും ചെയ്തത്. ഈ തീരുമാനം എല്ലാം പിന്നീട് നഷ്ടത്തിലേക്കും തകർച്ചക്കും കാരണം ആയി.കഴിഞ്ഞ ഏപ്രിലിൽ ബാംഗ്ളൂരിൽ ബൈജൂസ് ആപ്പിൽ നടത്തിയ റെയ്ഡിൽ നികുതി റിട്ടേൺ പോലും സമർപ്പിക്കാത്ത വീഴ്ച്ചകൾ കണ്ടെത്തി. റെയ്ഡിൽ ആയിര കണക്കിനു കോടികളുടെ തിരിമറികളും കണ്ടെത്തി.അന്ന് ഉദ്യോഗസ്ഥർ ബെംഗളൂരു ഓഫീസുകളിൽ റെയ്ഡ് നടത്തി ബൈജു രവീന്ദ്രന്റെ ലാപ്‌ടോപ്പുകൾ പിടിച്ചെടുക്കുകയും ലോകത്തിലെ ഏറ്റവും മൂല്യവത്തായ വിദ്യാഭ്യാസ-സാങ്കേതിക സ്റ്റാർട്ടപ്പിനെ വിദേശ നാണയ ലംഘനങ്ങൾ നടത്തിയതിനു കേസെടുക്കുകയും ചെയ്തിരുന്നു