വയനാട്ടില്‍ കാറിന് പേരെ പാഞ്ഞടുത്ത് കാട്ടാന, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്. പുല്‍പ്പള്ളി- മാനന്തവാടി റോഡില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച രാവിലെ കുറിച്ചിപ്പറ്റയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കാട്ടില്‍ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു നീങ്ങിയ ആനയ്ക്ക് മുന്നിലേക്കാണ് കാര്‍ എത്തിയത്. ആനയെ കണ്ട് പരിഭ്രാന്തനായ ഡ്രൈവര്‍ റോഡിന്റെ വശത്തേക്ക് കാര്‍ ഒതുക്കി. എന്നാല്‍ ആന കാറിന് നേരെ തിരിഞ്ഞു. അതേസമയം ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് പകര്‍ത്തിയത്.

തെരുവ് നായകള്‍ കുരച്ച് കൊണ്ട് ആനയ്ക്ക് പിറകെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കുറച്ച് സമയം റോഡില്‍ നിന്ന ആന കാട്ടിലേക്ക് പിന്നിട് കയറി പോയി.