കടമെടുക്കാൻ കേസ്, കേസ് നടത്താൻ 75ലക്ഷം വക്കീൽ ഫീസ്, കോളടിച്ച് കപിൽ സിബൽ

തിരുവനന്തപുരം : കേരള സർക്കാരിന് കൂടുതൽ കടം എടുക്കാൻ അനുമതി ചോദിച്ച് സുപ്രീം കോടതിയിൽ കേസ് വാദിച്ച കോൺഗ്രസ് നേതാവ് കബിൽ സിബലിനു 75 ലക്ഷം ഫീസ് കൊടുത്തു. അതായത് പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപട ഇങ്ങോട്ട് എന്ന രീതിയിലായി. അടുപ്പ് പുകയ്ക്കാൻ കാശില്ലാത്ത സർക്കാർ കടം വാങ്ങിക്കാനായി നടത്തിയ കേസിന്റെ ഫീസാണ്‌ 75 ലക്ഷം രൂപ. കടം വാങ്ങിക്കാൻ കേന്ദ്ര സർക്കാരുമായുള്ള കേസ് നടത്താൻ ഇങ്ങിനെ 75 ലക്ഷം രൂപ വക്കീൽ ഫീസ് കൊടുത്തു എങ്കിൽ അതും പൂച്ച പെറ്റുകിടക്കുന്ന ഓട്ട ഖനാവിൽ നിന്നാണ്‌.

ഇത്തരത്തിൽ കടം എടുത്ത് കേരളത്തേ മുടിക്കുക. ഈ പിണറായി സർക്കാർ അധികാരത്തിൽ കയറിയപ്പോൾ കേരളത്തിന്റെ കടം വെറും 80000 കോടി ആയിരുന്നു. ഇത് കേരളം രൂപീകരിച്ചപ്പോൾ മുതൽ ഉള്ള സർക്കാരുകൾ വരുത്തിവയ്ച്ചതാണ്‌. ഇങ്ങിനെ എൺപതിനായിരം കോടി കടം കേരളത്തിനു ഉണ്ടാക്കിയപ്പോൾ കേരളത്തിൽ 4 അന്തരാഷ്ട്ര വിമാനത്താവളങ്ങൾ, അനേകം മെഡിക്കൽ കോളേജ്, കൊച്ചി മെട്രോ,കോളേജുകൾ, സ്കൂളുകൾ അങ്ങിനെ ഇന്ന് കാണുന്ന എല്ലാ വികസനവും ഉണ്ടാക്കി. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇപ്പോൾ കേരളത്തിന്റെ കടം 4 ലക്ഷം കോടിയിലേക്ക് നീങ്ങുകയാണ്‌.

കഴിഞ്ഞ 7 വർഷങ്ങളായി കേരളത്തിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയും ഉണ്ടായിട്ടും ഇല്ല. കടം 4 ലക്ഷം കോടി കവിയുന്നു. ഈ കടം എല്ലാം ഇനി തിരിച്ചടക്കേണ്ടത് വരാനിരിക്കുന്ന സർക്കാരാണ്‌. കേരളത്തിലെ ഒരു വ്യക്തി 2 ലക്ഷം രൂപയോളം സർക്കാർ കടവും തലയിലേറ്റിയാണ്‌ നടക്കുന്നത്. ഇനിയും കടം വാങ്ങി കേരളം മുടിക്കാനാണ്‌ വക്കീൽ ഫീസ് 75 ലക്ഷം നല്കി വീണ്ടും അതിനുള്ള അനുമതി വാങ്ങിക്കാൻ പോയത്.

എന്തായാലും മുൻ കോൺഗ്രസ് നേതാവ് കബിൽ സിബലിനു അടിച്ച് കോളായി. ഏതാനും സിവസം കോടതിയിൽ ഹാജരായി കുറച്ച് കാര്യങ്ങൾ പറഞ്ഞതിനു 75 ലക്ഷം രൂപയാണ്‌ മലയാളികളുടെ നികുതി കാശ് വാങ്ങിച്ചത്. ഇടത് പക്ഷത്ത് എത്രയോ വക്കീലുമാർ ഉണ്ട്. ഇത്ര നിർബന്ധം ആയിരുന്നു എങ്കിൽ കേരളത്തിനായി ഇവർക്ക് പോയി വാദിച്ചാൽ പോരായിരുന്നോ.

കബിൽ സിബൽ ഇതാദ്യമായല്ല കേരള സർക്കാരിൽ നിന്നും പണം എണ്ണി പറഞ്ഞ് വാങ്ങുന്നത്. സ്വർണ്ണ കടത്ത് കേസിൽ കേരള സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ ഓരോ ഹിയറിങ്ങിനും അന്ന് 15 ലക്ഷം രൂപയാണ്‌ വാങ്ങിച്ചത്. അതായത് കേരള സർക്കാരിൽ നിന്നും കോടികൾ ഇതേ വക്കീൽ ഫീസ് വാങ്ങിച്ചിട്ടുണ്ട്.