രണ്ടാമത്തെ വിവാഹവും പരാജയം, മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ്, തുറന്ന് പറഞ്ഞ് ചാര്‍മിള

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാര്‍മ്മിള. ഒരു കാലതത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടി. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ അഭിനയത്തില്‍ നിന്നും ചാര്‍മിള വിട്ടു നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ചാര്‍മിളയ്ക്കായില്ല. നടിയുടെ കരിയറിനെ പ്രതീകൂലമായി ബാധിച്ചത് വ്യക്തി ജീവിതത്തിലെ തിരിച്ചടികളായിരുന്നു. ഇപ്പോള്‍ ഒരു ചാനല്‍ പരിപാടിയില്‍ അവതാരകയായ സ്വാസികയുടെ ചോദ്യങ്ങള്‍ക്ക് ചാര്‍മിള നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

ചാര്‍മിള പറഞ്ഞതിങ്ങനെ, നമ്മള്‍ നമ്മുടെ ഗുണത്തിന് വേണ്ടി മാത്രം ജീവിച്ചു പോകുന്നതില്‍ കാര്യമില്ല. ഒരു ഭാര്യ എന്ന നിലയ്ക്കും അമ്മ നിലയ്ക്കും നമ്മള്‍ കുടുംബത്തെ നോക്കണം. മോന് ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് നടക്കുകയാണ്. ഇന്ന് അവന്‍ അത് കട്ടാക്കും കാരണം ഇന്ന് ഞാന്‍ ഇവിടെ വന്നിട്ടുണ്ട്. ഞാന്‍ അവിടെ ആണെങ്കില്‍ ആ ഉത്തരവാദിത്വം എനിക്കാണ്. അമ്മയുടെ ഉത്തരവാദിത്വങ്ങള്‍ ഞാന്‍ ചെയ്യണം.

ഇടക്ക് വച്ച് ഞാന്‍ ഷാര്‍ജയിലേക്ക് പോകാനായി സിനിമകള്‍ കട്ട് ആക്കുക ആയിരുന്നു. നാല് വര്‍ഷങ്ങള്‍ ഞാന്‍ അഭിനയിക്കാതെ ഇരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത്. നമ്മള്‍ കുടുബത്തെകുറിച്ച് ചിന്തിക്കും. ഗിവ് ആന്‍ഡ് ടേക്ക് പോളിസിപോലെ. ഭര്‍ത്താവ് പറഞ്ഞിരുന്നത് സ്വീകരിക്കാന്‍ തയ്യാറായി. എന്നാല്‍ പിന്നീട് അത് മണ്ടത്തരം ആണ്, തെറ്റായി പോയി എന്ന് തനിക്ക് തോന്നി. നായിക വേഷം പോയി, പിന്നെ ഒരുപാട് ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങള്‍ ഒക്കെയും പോയി.

അന്ന് അവര്‍ക്ക് വേണ്ടി ത്യാഗം ചെയ്തത് പിന്നീട് അത് നമുക്കുണ്ടായ വലിയ നഷ്ടമായി പോയി എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ചിന്തിക്കാതെ എടുത്ത തീരുമാനങ്ങള്‍ മണ്ടത്തരം ആയി എന്ന് തോന്നുന്നു. അച്ഛനും അമ്മയും അഭിനയം നിര്‍ത്തി കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍ ആണ് പറഞ്ഞത്. എനിക്ക് ഒരു പിന്തുണ വേണമായിരുന്നു. നമ്മള്‍ക്ക് ഒരു ആണ്‍ പിന്തുണ വേണ്ട സാഹചര്യങ്ങള്‍ ഉണ്ട്. നമ്മള്‍ ജീവിക്കുന്നത് ഇവിടെയാണ്. ഇവിടെ എനിക്ക് തനിക്ക് ജീവിക്കുന്നതില്‍ വിശ്വാസം ഇല്ല. എനിക്ക് സഹോദരന്മാര്‍ ഉണ്ടായിരുന്നു എങ്കില്‍ ആ ടെന്‍ഷന്‍ ഇല്ലായിരുന്നു. പിന്നെ അച്ഛന്‍ 2003 ല്‍ മരിച്ചു. കസിന്‍സ് അങ്ങിനെ ആരും ഇല്ല, അപ്പോള്‍ എനിക്ക് ഒരു മെയില്‍ സപ്പോര്‍ട്ട് ആവശ്യം ആയിരുന്നു.

പ്രാക്റ്റിക്കലി ചിന്തിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു വിവാഹമോചനത്തിലേക്ക് പോയി. അപ്പോള്‍ നീ, ഞാന്‍ എന്നൊരു ഈഗോ പ്രോബ്ലംസ് വന്നാല്‍ കൊച്ചിന്റെ ഭാവിയാണ് പ്രശ്‌നം ആകുന്നത്. അവന്‍ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റുളവര്‍ക്ക് അച്ഛനും അമ്മയും ഉണ്ട്, അത് കാണുമ്പൊള്‍ അവനു സങ്കടം ആകും. പിന്നെ മറ്റൊന്ന് പറഞ്ഞാല്‍, വീട്ടില്‍ എല്ലാവരും പ്രായം ഉള്ളവര്‍ ആണ്. എന്റെ കുഞ്ഞിന് വേറെ ആരും ഇല്ല. അദ്ദേഹം വരുകയും മകനെ കാണുകയും ചെയ്യും. അത് ഈഗോ പ്രശ്‌നം ഇല്ലാത്തത് കൊണ്ടാണ്. അത് അവനും വേണം അദ്ദേഹത്തിന്റെ പിന്തുണ. ഇപ്പോള്‍ മകന്‍ വളര്‍ന്നു വന്നു, എനിക്ക് ഒരു വലിയ പിന്തുണയായാണ് ഇപ്പോള്‍ മകന്റെ അടുത്തുനിന്നും ലഭിക്കുന്നത്. മാത്രമല്ല താന്‍ പ്രണയത്തിന് എതിരാണ്.