ചിരഞ്ജീവി സർജ വിടവാങ്ങി ഒരു വർഷം, മനോഹര ഫോട്ടോയുമായി മേഘ്‌ന രാജ്‌

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടിയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചത് വലിയ ഞെട്ടലാണ് സിനിമ ലോകത്ത് ഉണ്ടാക്കിയത്. ഈ സമയം നടി ഗർഭിണിയായിരുന്നു. പിന്നീട് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇപ്പോളിതാ മലയാളികളുടെ വളരെയധികം പ്രിയപ്പെട്ടവരായിമാറിയിരിക്കുകയാണ് നടി മേഘ്‌ന രാജും മകൻ ജൂനിയർ ചീരുവും. ചിരഞ്ജീവി സർജയുടെ മരണം തെല്ലൊന്നുമല്ല അവരെ തളർത്തി കളഞ്ഞത്. ഗർഭിണിയായിരിക്കെ ജീവിതത്തിൽ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്ത് നിൽക്കുന്ന മേഘ്‌നയെ സ്‌നേഹതത്തോടെയും ബഹുമാനത്തോടെയും ആരാധകർ ചേർത്ത് പിടിക്കുകയായിരുന്നു. മകൻ ജനിച്ചപ്പോൾ മുതൽ പല വിശേഷങ്ങളും മേഘ്‌ന പങ്കുവെയ്ക്കാറുണ്ട്. മകനൊപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ മേഘ്‌ന പങ്കുവെയ്ക്കാറുണ്ട്.

ചിരഞ്ജീവി സർജയുടെ വിയോഗം നടന്ന് ഒരു വർഷം തികഞ്ഞ ദിവസമാണിന്ന്. ചീരുവിന്‌റെ ഓർമ്മ ദിവസത്തിൽ മേഘ്‌ന രാജ് പോസ്റ്റ് ചെയ്ത ഭർത്താവിനൊപ്പമുളള ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഞങ്ങൾ, എന്റേത് എന്ന ക്യാപ്ഷനിലാണ് പ്രിയതമനൊപ്പമുളള ചിത്രം നടി പങ്കുവെച്ചത്.

ഇതിന് താഴെ മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ ഫഹദ്, സംവിധായകൻ പന്നഗ ഭരണ ഉൾപ്പെടെയുളളവർ കമന്റുകളുമായി എത്തിയിരുന്നു. ഇവർക്കൊപ്പം ആരാധകരും മേഘ്‌നയുടെ പോസ്റ്റിന് താഴെ എത്തി. ജൂനിയർ ചീരു ജനിച്ച ദിവസം ചിരഞ്ജീവി സർജയുടെ ഫോട്ടോയ്‌ക്കൊപ്പം കുടുംബം കുഞ്ഞിനെ നിർത്തിയതെല്ലാം ശ്രദ്ധേയമായിരുന്നു. മകൻ എത്തിയതിന് പിന്നാലെ നിരവധി എഡിറ്റഡ് ചിത്രങ്ങളാണ് ചീരഞ്ജീവി സർജയുടെതായി പുറത്തുവന്നത്.

ഒക്ടോബർ 22 നാണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നല്കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ ആയിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്. കുഞ്ഞിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂനിയർ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകർ വിളിക്കുന്നത്.