വിജയിയെ കണ്ടെത്തി, ബമ്പര്‍ ലോട്ടറി അടിച്ചത് കണ്ണൂരിലെ കൂലിപ്പണിക്കാരന്

ണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്ക് ഒടുവില്‍, സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച ആളെ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ സ്വദേശിയാണ് ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹനായത്. തോലമ്ബ്ര കുറിച്യമലയിലെ പെരുന്നോന്‍ രാജനെ തേടിയാണ് ഭാഗ്യം എത്തിയത്. കൂത്തുപറമ്ബില്‍ നിന്ന് വാങ്ങിയ എസ് ടി 269609 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മാനന്തവാടി വള്ളിയൂര്‍ക്കാവ് ലോട്ടറി സബ് ഓഫീസില്‍നിന്നു വാങ്ങി കൂത്തുപറമ്പിില്‍ വിറ്റ ടിക്കറ്റാണിത്. ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഭാഗ്യവാനെ കണ്ടെത്തിയത്. കൂത്തുപറമ്പില പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ ചില്ലറ വില്‍പ്പനസ്റ്റാള്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ജനുവരി 15നും 17നുമിടയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്ന് ഉടമ സനീഷ് പറഞ്ഞു. ഫലം പ്രഖ്യാപിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന് സാധിച്ചിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ആകാംക്ഷകള്ക്ക് വിരാമമിട്ട് ഭാഗ്യവാനെ കണ്ടെത്തിയത്.

തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ(50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം പത്തുപേർക്ക്, നാലാം സമ്മാനം ഒരു കോടി(അഞ്ച് ലക്ഷം വീതം 20 പേർക്ക്). അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപയാണ്(ഓരോ സീരീസിലെയും അവസാന അഞ്ചക്കത്തിന്). മുപ്പത്തി ആറ് ലക്ഷത്തി എൺപത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിനായി അച്ചടിച്ചത്. ഇതിൽ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കി ഉണ്ടെന്ന് പബ്ലിസിറ്റി ഓഫീസർ അറിയിച്ചു.