കോതമം​ഗലത്ത് വീണ്ടും ക്രിസ്ത്യൻ പള്ളി ആക്രമണം, ആശങ്കയിൽ വിശ്വാസികൾ

കോതമംഗലത്ത് കത്തോലിക്കാ ആരാധനാലയത്തിന് നേരെ വീണ്ടും അക്രമണം. ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ കേരളത്തിൽ അക്രമണത്തിനിരയാകുന്നത് ഇത് രണ്ടാമത്തേ ക്രിസ്ത്യൻ പള്ളിയാണ്. പ്രദേശത്തെ വിശ്വാസികൾ ആശങ്കയിലാണ്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളിയുടെ ടൗണിനു സമീപം കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയോരത്തെ ചാപ്പലിനു മുന്നിൽ സ്ഥാപിച്ചിരുന്ന വിശുദ്ധ സെന്റ് ആന്റണി പുണ്യാളന്റെ വിശുദ്ധ രൂപമാണ് ഇന്ന് രാവിലെ നേർച്ചയിടാനെത്തിയവർ കല്ലെറിഞ്ഞ് തകർത്ത നിലയിൽ കണ്ടത്.

ഒരാഴ്ച മുൻപ് കവളങ്ങാട് പഞ്ചായത്തിലെ തന്നെ പുലിയൻ പാറ പള്ളിക്കുമുന്നിൽ സ്ഥാപിച്ചിരുന്ന കന്യാമറിയത്തിന്റെ വിഗ്രഹം രൂപക്കൂട് പൊളിച്ച് കാട്ടിലെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. ആലുവ റൂറൽ എസ്.പി.കെ. കാർത്തിക്കിന്റേയും മുവാറ്റുപുഴ DYSP യുടേയും നിർദ്ദേശാനുസരണം ഊന്നുകൽ സി.ഐ. ഋഷികേഷ് നായരുടെ നേതൃത്വത്തിൽ അന്വഷണം തുടരുന്നുണ്ട്. അടിക്കടി കോതമംഗലം രൂപതക്ക് കീഴിലെ കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നേരെ കോതമംഗലത്ത് അക്രമണം നടക്കുന്നതിൽ വിശ്വാസികൾ വലിയ പ്രതിക്ഷേധത്തിലും ആശങ്കയിലുമാണ്