സ്വകാര്യ ആശുപത്രിയിലെ ചികിൽസാ കൊള്ള തടയാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമം കേരളം നടപ്പാക്കുന്നില്ല

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന കൊള്ളകൾ ദിനം പ്രതി വാർത്തകളിൽ ഇടം പിടക്കാറുണ്ട്. കർമ ന്യൂസടക്കം നിരവധി വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് കൊടുത്തിട്ടുണ്ട്. മലയാളികളിൽ മിക്കവരും സ്വകാര്യ ആശുപത്രിയുടെ കൊള്ളക്കിരയാകുന്നവരാണ്. നമ്മുടെ സർക്കാർ ആശുപത്രികളിൽ എല്ലാവിധ ചികിത്സകളും ലഭ്യമല്ല. അവയവദാനം ​ഗുരുതരമായ ശസ്ത്രക്രിയകളൊന്നും നമ്മുടെ ആശുപത്രികളില്ല. മന്ത്രിമാരും നേതാക്കളുമെല്ലാം അമേരിക്കയിലും വിദേശത്തും ചികിത്സക്ക് പോകുന്നത്, സാധാരണക്കാരായ ജനങ്ങൾ ജീവൻ പണയംവെച്ചും സ്വത്തും പണയുംവെച്ചുവാണ് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത്തരമുള്ള കൊളകൾ തടയാൻ കേന്ദ്രം 2010ൽ കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല.

സ്വകാര്യ ആശുപത്രികളേയും ലാബുകളേയും നിയന്ത്രിക്കാനും ഫീസ് ഏകീകരിക്കാനുമാണ് സർക്കാർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം നടപ്പാക്കിയത്. ഡോക്ടർക്ക് പിഴവുണ്ടായാൽ ആശുപത്രിയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കണമെന്ന വ്യവസ്ഥയടക്കം ഉൾക്കൊള്ളുന്നതാണ് നിയമം. എല്ലാ ഹോസ്പിറ്റലിലും നിരക്ക് എഴുതിവെക്കണമെന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ ചികിൽസയുടേയും ബോർഡ് ലാബും, ക്ളിനിക്കും മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വരെ പ്രവേശന കവാടത്തിലും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തിൽ കർശനമായി പറയുന്നുണ്ട്

മറ്റ് ഹോസ്പിറ്റലുകളുമായി ഈ നിരക്കിൽ വിത്യാസമുണ്ടാകാൻ പാടില്ല. ആശുപത്രിയുടെ കൊള്ളക്കെതിരെയുള്ള ഈ നിയമം പാസ്സാക്കിയെങ്കിലും അഞ്ച് വർഷമായിട്ടും നിയമം നടപ്പിലാക്കുന്നില്ല. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബോർഡടക്കം കേരളത്തിലുണ്ട്. ഇതിന്റെ തലപ്പത്തിരുന്ന് കോടിക്കണക്കിന് രൂപയാണ് ശമ്പള ഇനത്തിൽ ഉദ്യോ​ഗസ്തർ അടിച്ചു മാറ്റുന്നത്. ഇത് കേരളത്തിൽ നടപ്പാക്കത്തത് സ്വകാര്യ ആശുപത്രികളുമായി ​ഗവൺമെന്റ് കൈക്കോർന്നതുകൊണ്ടാണ്. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കാരനായ എംകെ സലീം സ്വന്തം ചിലവിൽ ഹൈക്കോടതിയിൽ പോയിരുന്നു. എന്നിട്ടും ഇത് നടപ്പാക്കുന്നില്ല.